Wednesday March 20th, 2019 - 9:28:pm
topbanner
topbanner

തമാശയാണ് നല്ലത്; നിര്‍മ്മാതാവിനും നഷ്ടമില്ല പ്രേക്ഷനുമില്ല; ബിജു മേനോന്‍

suji
 തമാശയാണ് നല്ലത്; നിര്‍മ്മാതാവിനും നഷ്ടമില്ല പ്രേക്ഷനുമില്ല; ബിജു മേനോന്‍

സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ബിജു മേനോന്‍ ഇപ്പോള്‍ തമാശ രീതിയില്‍ കഥ പറയുന്ന ചിത്രങ്ങളുടെ തോഴനാണ്. ഇതിന് താരത്തെ പ്രേരിപ്പിച്ച ഒരു കാരണമുണ്ട്.

ജനങ്ങള്‍ കാണണമെന്ന ആഗ്രഹത്തോടെയാണ് സിനിമ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് നഷ്ടം ഉണ്ടാകരുതെന്നാണ് ആഗ്രഹം. ചിത്രത്തിന് പണമിറക്കുന്ന നിര്‍മ്മാതാവിനും, അത് കാണാനെത്തുന്ന പ്രേക്ഷകനും കാശ് പോയെന്ന് തോന്നരുത്, ബിജു മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരത്തില്‍ നഷ്ടമില്ലാതെ പോയാലെ അഭിനേതാവെന്ന നിലയില്‍ സംതൃപ്തിയുള്ളൂ. അതുകൊണ്ടാണ് ഇപ്പോള്‍ തമാശയില്‍ കഥ പറഞ്ഞ് പോകുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സീരിയസ് കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. പക്ഷെ ആളുകള്‍ തമാശ ചിത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബിജു മേനോന്‍ ചിത്രങ്ങളെല്ലാം തമാശയുടെ മേമ്പൊടിയില്‍ തയ്യാറാക്കിയവയായിരുന്നു.

 

Viral News

Read more topics: biju menon,movie
English summary
i dont want to bring losses to the makers says biju menon
topbanner

More News from this section

Subscribe by Email