Friday September 21st, 2018 - 7:28:pm
topbanner

ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ മമ്മൂട്ടി വാലാകാതിരുന്നത് എന്ത് കൊണ്ട്; കാരണം ഇതാണ്

suji
ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ മമ്മൂട്ടി വാലാകാതിരുന്നത് എന്ത് കൊണ്ട്; കാരണം ഇതാണ്

തന്റെ ആദ്യ ബോളിവുഡ് ചിത്രം പുറത്തുവരുന്നതിന് മുന്നോടിയായി മലയാളികളുടെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാന് തിരക്കോട് തിരക്കാണ്. ദേശീയ മാധ്യമങ്ങളെല്ലാം ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി കാത്തുനില്‍ക്കുന്നു. മുംബൈയില്‍ സെല്‍ഫികളെടുക്കാനും ഫോട്ടോഗ്രാഫും ഓട്ടോഗ്രാഫും എടുക്കാനായി ആളുകള്‍ തിങ്ങിക്കൂടുന്നു. ഇതിനിടെ നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരമായ മമ്മൂട്ടിയുടെ വാല്‍ തന്റെ പേരിനൊപ്പം ചേര്‍ക്കാതിരുന്നതിന് പിന്നിലെ രഹസ്യം താരം പങ്കുവെച്ചത്.

എന്ത് കൊണ്ടാണ് ദുല്‍ഖര്‍ മമ്മൂട്ടി എന്ന് പേര് വെയ്ക്കാതെ ദുല്‍ഖര്‍ സല്‍മാന്‍ ആയി മാറിയതെന്നാണ് മുംബൈ മാധ്യമത്തിന്റെ അന്വേഷണം. തന്റെ പിതാവിന് അദ്ദേഹത്തിന്റെ പേര് മകന്റെ വാലായി മാറരുത് എന്നൊരു നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് ദുല്‍ഖര്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ മകനായത് കൊണ്ട് മാത്രം ആനുകൂല്യങ്ങള്‍ കിട്ടേണ്ടെന്നായിരുന്നു നിലപാട്.dulquer salmaan

ഇസ്ലാമിക ചരിത്രത്തിലെ രണ്ട് യോദ്ധാക്കളുടെ പേരുകളാണ് ദുല്‍ഖറും, സല്‍മാനും, ഇത് ചേര്‍ത്താണ് പിതാവ് തനിക്ക് സമ്മാനിച്ചതെന്നും താരം വെളിപ്പെടുത്തി. വെള്ളിയാഴ്ച പിറക്കുന്ന താരം തിങ്കളാഴ്ചയോടെ അപ്രത്യക്ഷമാകുന്നതാണ് തന്റെ അവസ്ഥയെന്നും ദുല്‍ഖര്‍ പറയുന്നു. സിനിമ ഒരു കൂട്ടായ പരിശ്രമമാണ്. അതുകൊണ്ട് ഹീറോ സിനിമ തന്നെയാണ്. സിനിമ ജയിച്ചാലും തോറ്റാലും തിങ്കളാഴ്ചയ്ക്ക് അപ്പുറത്തേക്ക് പഴയപടി ഭൂമിയില്‍ തിരിച്ചെത്തും.

ഇതോടൊപ്പം മറ്റൊരു കാര്യം കൂടി താരം കൂട്ടിച്ചേര്‍ത്തു. അവസരവും സമയവും കിട്ടിയാല്‍ സംവിധായകനായും താന്‍ കൂടുമാറുമെന്നാണ് ദുല്‍ഖര്‍ വ്യക്തമാക്കിയത്. മനസ്സില്‍ തിരക്കഥകളുണ്ട്. പക്ഷെ അഭിനയത്തിരക്ക് കാരണം ഇത് നടക്കുമോയെന്ന് ഉറപ്പില്ല.dulquer salmaan

 

Read more topics: dulquer, success
English summary
i dont dwell on success or failure beyond monday
topbanner

More News from this section

Subscribe by Email