topbanner
Thursday February 22nd, 2018 - 12:11:pm
topbanner
Breaking News

താനും ജിമ്മിക്കി കമ്മലിന്റെ ആരാധകനെന്ന് അഭിഷേക് ബച്ചന്‍

suji
താനും ജിമ്മിക്കി കമ്മലിന്റെ ആരാധകനെന്ന് അഭിഷേക് ബച്ചന്‍

ജിമ്മിക്കി കമ്മല്‍ തരംഗം തീര്‍ന്നിട്ടില്ല.ഓണത്തിനിറങ്ങിയ ഈ പാട്ടിന് ചുവട് വയ്ക്കാത്തവര്‍ കുറവാണ് .പല പതിപ്പുകളിലുള്ള വീഡിയോകളാണ് പുറത്തിറങ്ങിയത്.എല്ലാം ഒന്നിനൊന്ന് ഹിറ്റായിരുന്നു.ഇപ്പോഴിതാ ബോളിവുഡ് താരം അഭിഷേക് ബച്ചനും പറയുന്നു താന്‍ ജിമ്മിക്കി കമ്മലിന്റെ ആരാധകനെന്ന് .ട്വിറ്ററിലാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്.

ജിമ്മിക്കി കമ്മല്‍ എത്ര കേട്ടിട്ടും മതിയാകുന്നില്ല,പാട്ടിനോട് അത്ര അഭിനിവേശമെന്നാണ് താരം ട്വിറ്ററില്‍ പങ്കുവച്ചത്.പാട്ടിന്റെ ലിങ്കും താരം ഇതോടൊപ്പം പങ്കുവച്ചു.അഭിഷേകിന്റെ ട്വീറ്റ് സംഗിത സംവിധായകന്‍ ഷാന്‍ റഹ്മാനും പങ്കുവച്ചു.ഇതിന് സംവിധായകനും അഭിനേതാവുമായ ജൂഡ് ആന്റണി കമന്റിട്ടു' എന്റെ തല കണ്ടാല്‍ പിന്നെല്ലാം ഹിറ്റാ' എന്നായിരുന്നു ജൂഡിന്റെ പ്രതികരണം.

Read more topics: jimmikki kammal ,abhishek
English summary
i am a fan of jimmikki kammal says abhishek
topbanner

More News from this section

Subscribe by Email