മുംബൈ: ബോളിവുഡ് താരം ഋത്വിക്ക് റോഷന് ഗണിത ശാസ്ത്രജ്ഞനാകുന്നു. രാമാനുജനെ
പോലെ ഗണിത ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുകയും സൂപ്പര്‍ 30 എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുകയും ചെയ്ത ആനന്ദ്കുമാറിന്റെ ജീവിതമാണ് ഋത്വിക്ക് റോഷന് പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വികാസ് ബാഹ്ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ ലണ്ടനിലുള്ള വികാസ് ബാഹല്‍ തിരിക എത്തിയ ശേഷമാകും സിനിമയുടെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. ബീഹാറിലെ പട്ന സ്വദേശിയാണ് ആനന്ദ് കുമാര്‍. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനായാണ് സൂപ്പര്‍ 30 എന്ന പരിശീലന സ്ഥാപനം ആനന്ദ് കുമാര്‍ സ്ഥാപിക്കുന്നത്.