Tuesday November 20th, 2018 - 3:31:am
topbanner

സൈക്കിളില്‍ പപ്പടം വില്‍ക്കുന്ന ഹൃത്വിക് റോഷനെ കണ്ടോ

suji
 സൈക്കിളില്‍ പപ്പടം വില്‍ക്കുന്ന ഹൃത്വിക് റോഷനെ കണ്ടോ

ഹൃത്വിക് റോഷന്‍ പപ്പടം വില്‍ക്കുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. ജയ്പൂരിലാണ് ഹൃത്വിക് പപ്പടം വില്‍പ്പന. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലല്ല പട്‌നയിലെ കണക്ക് അധ്യാപകന്‍ അനന്ദ് കുമാറിന്റെ ജീവിതകഥ സിനിമയാകുന്ന സൂപ്പര്‍ 30യ്ക്ക് വേണ്ടിയാണ് ഹൃതിക്കിന്റെ ഈ രൂപമാറ്റം.

വഴിയരികില്‍ ഒരു സാധാരണക്കാരനായി സൈക്കിള്‍ കുട്ടയുമായി പോകുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. അനന്ദ് കുമാറായി മാറാന്‍ മസില്‍ ബോഡിയൊക്കെ കുറച്ച് തികച്ചും സാധാരണക്കാരനായി താരം മാറിയിരിക്കുന്നു. വാരണസായില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ജയ്പൂരിലെ ഷൂട്ട്.

എല്ലാ വര്‍ഷവും ദരിദ്ര കുടുംബങ്ങളില്‍ നിന്നുമുള്ള 30 കുട്ടികള്‍ക്ക് ഐഐടി പരീക്ഷയ്ക്കുള്ള കോച്ചിംഗ് തികച്ചും സൗജന്യമായി എടുത്ത് നല്‍കിയാണ് അനന്ദ് കുമാര്‍ ശ്രദ്ധേയനായത്. രാജ്യത്തെ ഐഐടികളിലേക്കും പ്രമുഖ എഞ്ചിനീയറിംഗ് ക്യാപസുകളിലേക്കുമാണ് ഇദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഈ പ്രചോദനകരമായ കഥയാണ് ഹൃത്വിക്കിന്റെ സൂപ്പര്‍ 30.

 

 

 

 

English summary
Hrithik Roshan is unrecognisable as he sells papad in Jaipur for Super 30
topbanner

More News from this section

Subscribe by Email