Monday July 23rd, 2018 - 5:49:am
topbanner
Breaking News

ഹിന്ദിയില്‍ പുലിമുരുകന്‍ ആകാനുള്ള ഓഫര്‍ ഹൃതിക് നിഷേധിച്ചെന്ന് വാര്‍ത്ത; താരത്തിന്റെ മറുപടി ഇതാണ്

suji
ഹിന്ദിയില്‍ പുലിമുരുകന്‍ ആകാനുള്ള ഓഫര്‍ ഹൃതിക് നിഷേധിച്ചെന്ന് വാര്‍ത്ത; താരത്തിന്റെ മറുപടി ഇതാണ്

മുംബൈ: വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ ഇന്നത്തെ കാലത്ത് യാതൊരു കുറവുമില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ഉണ്ടെങ്കില്‍ ആര്‍ക്കും എവിടെ നിന്നും വാര്‍ത്തകള്‍ പടച്ചുവിടാം, ഇതില്‍ യാഥാര്‍ത്ഥ്യം എത്രത്തോളമെന്ന് ആരും അന്വേഷിക്കില്ല.

പുലിമുരുകന്‍ ഹിന്ദിയില്‍ എത്തുന്നത് സംബന്ധിച്ച വാര്‍ത്തകളിലെയും യാഥാര്‍ത്ഥ്യം ഏതാണ്ട് ഇതുപോലെയാണ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം സഞ്ജയ് ലീല ഭന്‍സാലി ഹിന്ദിയില്‍ എത്തിക്കുന്നതായി ആയിരുന്നു ആദ്യ വാര്‍ത്ത. പിന്നീട് പുലിമുരുകനാകാന്‍ ഹൃത്വിക് റോഷനെ ക്ഷണിച്ചതായും വാര്‍ത്തയെത്തി.

സോഷ്യല്‍ മീഡിയ വാര്‍ത്ത ആഘോഷിക്കുന്നതിനിടെ ആരാധകരെ നിരാശരാക്കി മറ്റൊരു വാര്‍ത്ത പിന്നാലെ പിറന്നു. ഭന്‍സാലിയുടെ പുലിമുരുകന്‍ ഓഫര്‍ ഹൃതിക് തള്ളിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തകള്‍ ഒന്നിന് പിന്നാലെ ഒന്നായി വരുമ്പോഴാണ് താരം മറുപടിയുമായി ട്വിറ്ററില്‍ എത്തിയത്.

'തെറ്റായ പത്രപ്രവര്‍ത്തനം. അല്ലെങ്കില്‍ സത്യസന്ധമായ തെറ്റ്. ആര്‍ക്കാണ് ഇതൊക്കെ അറിയുക, ആശ്വസിച്ച് ഇരിക്കൂ', ഇതായിരുന്നു ഹൃത്വികിന്റെ മറുപടി. ഇതോടെ പുലിമുരുകന്‍ ഹിന്ദി പറയുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ആശ്വസിച്ച് ഇരിക്കൂ എന്ന വാക്കില്‍ ഒരു പ്രതീക്ഷയുടെ സ്വരമുണ്ടെന്നാണ് ഇവര്‍ കരുതുന്നത്.

 

Read more topics: hrithik , hindi pulimurukan
English summary
hrithik about hindi pulimurukan
topbanner

More News from this section

Subscribe by Email