Sunday February 17th, 2019 - 9:27:am
topbanner

ദുബായില്‍ വണ്ടിയിടിച്ച് റോഡില്‍ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് നടന്‍ ദീലീപ്

NewsDesk
ദുബായില്‍ വണ്ടിയിടിച്ച് റോഡില്‍ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് നടന്‍ ദീലീപ്


ദുബായ്: ദുബായില്‍ മുഹൈസിന മൂന്നില്‍ വണ്ടിയിടിച്ച് വഴിയില്‍ കിടന്ന യുവാവിന് ദിലീപ് രക്ഷകനായി. ദുബായ് ഖിസൈസിലെ ഗള്‍ഫ് ലൈറ്റ് കഫ്റ്റീരിയയിലെ വിതരണക്കാരന്‍ കോഴിക്കോട് വടകര സ്വദേശി ജാസിര്‍ പള്ളിത്താഴയ്ക്കാണ് ഇഷ്ടനടന്‍ രക്ഷകനായത്.

രാത്രി ഒരു മണിയോടെ ജോലികഴിഞ്ഞുവരവെ അതിവേഗത്തില്‍ വന്ന വാഹനം ജാസിറിന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കിനിടയില്‍ കുടുങ്ങിയ ജാസീറിനെ സമീപത്തുകൂടി കടന്നുപോയവര്‍ രക്ഷിക്കാനെത്തിയില്ല.

ഇതിനിടയിലാണ് വാഹനം അടുത്തെത്തി പെട്ടെന്നു നിര്‍ത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയവര്‍ ജാസിറിനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. എഴുന്നേറ്റുകഴിഞ്ഞതിനുശേഷമാണ് തന്നെ എഴുന്നേല്‍പ്പിച്ചയാളുടെ മുഖം ജാസിര്‍ ശ്രദ്ധിച്ചത് നേരില്‍ കാണണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ച നടന്‍ ദിലീപ്.

ദിലീപിന്റെ സുഹൃത്ത് നസീറാണ് കൂടെയുണ്ടായിരുന്നത്. ദിലീപ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരം പറഞ്ഞത്. തുടര്‍ന്ന് ദേര അല്‍ ബറാഹയിലെ ആശുപത്രിയിലെത്തിച്ച ജാസിറിന് പ്രഥമശുശ്രൂഷ നല്‍കി വിട്ടു. ഇപ്പോള്‍ വിശ്രമത്തിലാണ്.

ഗള്‍ഫിലുള്ള ഭര്‍ത്താവിന് വേണ്ടി പകര്‍ത്തിയ നഗ്ന സെല്‍ഫി കാട്ടി മൊബൈല്‍ കടക്കാരന്റെ പീഡനം

Viral News

Read more topics: Dileep, Dubai, accident, malayali
English summary
How Dileep turned real life hero for this youth in Dubai
topbanner

More News from this section

Subscribe by Email