topbanner
Wednesday March 29th, 2017 - 1:14:am
topbanner

ഹണി റോസിന് ന്യൂജൻ നായകനുമായുള്ള വിവാഹം! വാർത്തയിലെ സത്യമെന്ത്?

NewsDesk
ഹണി റോസിന് ന്യൂജൻ നായകനുമായുള്ള വിവാഹം! വാർത്തയിലെ സത്യമെന്ത്?

ഹണി റോസ് വിവാഹിതയാകാൻ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ഒരു ന്യൂജൻ നായകനുമായി നടി പ്രണയത്തിലാണെന്നും ഇരുവരും അടുത്തുതന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ അവസാനം ഹണിറോസിൻറെ അമ്മ തന്നെ പ്രതികരണവുമായി മുന്നോട്ട് വന്നു.

വനിതാ ഓൺലൈനോടാണ് ഹണിയുടെ അമ്മ പ്രതികരിച്ചത്:-

"ഈ നിമിഷം വരെയും ഹണിയുടെ വിവാഹത്തെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേയില്ല. കൈനിറയെ സിനിമകളുമായി നല്ല തിരക്കിലാണ് അവൾ. മനസ്സ് നിറയെ സിനിമ മാത്രമുള്ള കുട്ടിയാണ്. പ്രണയമോ വിവാഹമോ ഒന്നും ഇപ്പോൾ അവളുടെ ആലോചനയിലില്ല. വാർത്തയിൽ പറഞ്ഞിരിക്കുന്ന ആ യുവനടൻ ആരാണെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു. പിന്നീട് വരനെ തിരഞ്ഞു ബുദ്ധിമുട്ടേണ്ടല്ലോ. ഈ വാർത്ത കേട്ടപ്പോൾ ഹണിയുടെ പ്രതികരണവും ഇതുതന്നെയായിരുന്നു. എന്തായാലും ’വനിത’യിലൂടെയെങ്കിലും സത്യം മറ്റുള്ളവർ അറിയണം. "

വിവാഹത്തെക്കുറിച്ചു ഹണി റോസ് തന്നെ വെളിപ്പെടുത്തുന്നതായാണ് വ്യാജ വാർത്ത വന്നിരിക്കുന്നത്. വാർത്തയുടെ ഉള്ളടക്കത്തിൽ ഹണി പറയുന്നത് ഇങ്ങനെയാണ്; "ഞാൻ മുന്പ് കരുതിയിരുന്നത് വിവാഹം കഴിക്കാതെ ഒറ്റയ്‌ക്ക് ജീവിക്കാമെന്നാണ്. എന്നാൽ ജിഷ കൊലക്കേസ് നടന്നതിന് ശേഷം ഒരു കാര്യം ബോധ്യപ്പെട്ടു, സ്ത്രീകൾ ഈ സമൂഹത്തിൽ ഒട്ടും സുരക്ഷിതരല്ല. ഈയൊരു സംഭവമാണ് എന്റെ കാഴ്ചപ്പാട് മാറ്റിയത്. മറ്റുള്ളവരെ അപേക്ഷിച്ചു വിവാഹിതയായ സ്ത്രീക്ക് സമൂഹത്തിൽ സുരക്ഷിതത്വം ലഭിക്കുന്നുണ്ട്. അനുയോജ്യനായ ഒരാളെ കണ്ടെത്തിയാൽ ഞാൻ വിവാഹിതയാകും."

ആലുവയിലെ സ്വന്തം വീട്ടിൽ ബിഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് താരം. സെപ്റ്റംബർ 23ന് റിലീസ് ആകാനിരിക്കുന്ന ’അവരുടെ രാവുകളാ’ണ് ഹണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കടപ്പാട്: വനിതാ

ആശാസ്യകരമല്ലാത്ത നബിദിന ഘോഷയാത്രകള്‍ എതിര്‍ക്കുമെന്ന് ജയരാജന്‍

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

എന്നും ഓര്‍മ്മയിലുള്ള ഓണം മോനിഷയോടൊപ്പമുള്ളതെന്ന് വിനീത്

Read more topics: honey rose, wedding,
English summary
honey rose wedding with new gen actor
topbanner topbanner

More News from this section

Subscribe by Email