topbanner
Saturday November 25th, 2017 - 4:43:pm
topbanner
Breaking News

ഹണി ബീ 2.5 ആദ്യ ഗാനം എത്തി

Jikku Joseph
ഹണി ബീ 2.5 ആദ്യ ഗാനം എത്തി

ഹണി ബി 2വിന്റെ തുടര്‍ച്ചായി ഹണി ബീ 2.5 റിലീസിന് തയാറെടുക്കുന്നു. അസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ പാട്ടെത്തി. എ.എം ജോസ് സംഗീതം ഒരുക്കിയ പാട്ട് ലാലാണ് പാടിയിരിക്കുന്നത്.

ഹണി ബി 2 വിനോടൊപ്പം സമാന്തരമായാണ് ഹണി ബി2.5 ന്റെ ഷൂട്ടിംഗ് നടന്നത്. സംവിധായകനും നടനുമായ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാല്‍ ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് എവൊല്യൂഷന്‍ സിനിമാസും ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജോ മോളാണ് ചിത്രത്തിലെ നായിക. ഷൈജു അന്തിക്കാടാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ഒരു പാട്ടിലൂടെയാണ് ഹണി ബി 2.5ന്റെ വരവ് അറയിക്കുന്നത്. ഹണി ബി 2വിന്റെ ചിത്രീകരണം പശ്ചാത്തലമാകുന്ന സിനിമയാണ് ഹണി ബീ 2.5. ആസിഫ് അലിയുടെ സഹോദരന്‍ നായകനായി എത്തുന്നു. മഹേഷിന്റെ പ്രതികാരം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ലിജിമോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

എസ്. വിജയനാണ് ഗാനരചന. ഹണി ബി 2വിലെ താരങ്ങളും 2.5ലെ താരങ്ങളും പാട്ടിലണിനിരക്കുന്നു. മലയാള സിനിമയില്‍ ആദ്യമയാണ് ഒരു സിനിമയുടെ ലൊക്കേഷന്‍ മറ്റൊരു ചിത്രത്തിന് പശ്ചാതലമാകുന്നത്. ഷൈജു അന്തിക്കാടാണ് സംവിധാനം. ആസിഫ് അലി, ഭാവന അടക്കമുള്ളവര്‍ 2.5ലും കഥാപാത്രങ്ങളാകുന്നുണ്ട്.

English summary
honey bee 2.5 official video song
topbanner topbanner

More News from this section

Subscribe by Email