topbanner
Thursday December 14th, 2017 - 10:25:pm
topbanner
topbanner

പുതുവര്‍ഷത്തില്‍ ഹോളിവുഡിന്റെ പേരുമാറ്റി ഹോളിവീഡ് എന്നാക്കിമാറ്റി

NewsDesk
പുതുവര്‍ഷത്തില്‍ ഹോളിവുഡിന്റെ പേരുമാറ്റി ഹോളിവീഡ് എന്നാക്കിമാറ്റി

ലോസ് ആഞ്ചലസ്: ലോക സീനിമയുടെ സിരാകേന്ദ്രമായ അമേരിക്കയിലെ ലോസ് ആഞ്ചലസിലെ വിഖ്യാതമായ ഹോളിവുഡ് എന്ന ബോര്‍ഡ് മാറ്റി ഹോളിവീഡ് എന്നാക്കിമാറ്റി.

പുതുവത്സരത്തോടനുബന്ധിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കുറച്ചുപേര്‍ ചേര്‍ന്നു ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നു മണിയോടെ മുഖംമൂടി ധരിച്ചെത്തിയവരാണ് ബോര്‍ഡിലെ രണ്ടക്ഷരങ്ങളില്‍ മാറ്റം വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Read more topics: Hollywood, sign, Hollyweed
English summary
Hollywood sign vandalized to read 'Hollyweed'
topbanner topbanner

More News from this section

Subscribe by Email