topbanner
Thursday November 23rd, 2017 - 7:02:am
topbanner
Breaking News

ഹിമാലയത്തിലെ കശ്‌മലനിലെ ഗാനങ്ങൾ റിലീസ് ചെയ്തു

suvitha
ഹിമാലയത്തിലെ കശ്‌മലനിലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 കോമഡി ത്രില്ലെർ ചിത്രം 'ഹിമാലയത്തിലെ കശ്‌മലൻ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും അരവിന്ദ് ചന്ദ്രശേഖർ ഈണം പകർന്നിരിക്കുന്നു.

ആദ്യത്തെ ഗാനം "അക്കിടി" ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ് ആണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. എം ആർ വിബിൻ രചിച്ച "ആലോലം" എന്ന ഗാനമാണ് രണ്ടാമത്തേത്. ആലാപനം മൃദുല വാരിയർ. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം നിർവഹിച്ച 'ഹിമാലയത്തിലെ കശ്‌മലൻ' 52 പുതുമുഖങ്ങളെയാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് 'ഓവർ ദി മൂൺ ഫിലിംസ്' ന്റെ ബാനറിൽ ചിത്രം നിർമിച്ചിട്ടുള്ളത്. 

 

English summary
Songs from himalayathile kashmalan have been released
topbanner topbanner

More News from this section

Subscribe by Email