Tuesday November 13th, 2018 - 6:33:am
topbanner

പേളീ ശ്രീനിഷ് ബന്ധത്തിന് പിന്നാലെ പ്രണയം തുറന്നു പറഞ്ഞ് ഹിമ ; പൊട്ടിത്തെറിച്ച് സാബുവും

suji
പേളീ ശ്രീനിഷ് ബന്ധത്തിന് പിന്നാലെ പ്രണയം തുറന്നു പറഞ്ഞ് ഹിമ ; പൊട്ടിത്തെറിച്ച് സാബുവും

ബിഗ്‌ബോസ് ഷോ കൈവിട്ടുപോകുകയാണ്.മത്സരാര്‍ത്ഥികളായ പേളി ശ്രീനിഷ് ബന്ധം വലിയ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ ഹിമാ പ്രണയം അറിയിച്ച് രംഗത്തെത്തി. 9 മത്സരാര്‍ത്ഥികളുമായി പുരോഗമിക്കുന്ന ഷോയില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സാബുവിനോടുള്ള ഇഷ്ടമാണ് ഹിമ ക്യാമറകള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞത്.

സാബു ഇതിനിടയില്‍ പരസ്യമായി വഴക്കിട്ടു. തന്റെ ഇഷ്ടം തുറന്നുപറയാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ലെന്ന് ഹിമ പറയുന്നു. തന്നോട് ഇഷ്ടമുള്ളത് കൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന് തനിക്കറിയാമെന്നാണ് ഹിമ പറയുന്നത്.

എന്നാല്‍ ഹിമ അലമ്പ് കളി കളിക്കുകയാണെന്നും ഹിമയെ ഉപദേശിക്കണമെന്നും സാബു ബിഗ്‌ബോസിനോട് പറഞ്ഞു. ഞാനിവിടന്നു പോകും മുമ്പ് ഒരടി അടിച്ചിട്ടേ പോകുവെന്ന ഹിമയുടെ വാക്കുകല്‍ സാബുവിനെ രോഷാകുലനാക്കി. തുടര്‍ന്ന് സാബു പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു മക്കളുടെ അച്ഛനായ സാബുവിനോടുള്ള ഈ രീതി തെറ്റാണഎന്ന് സുരേഷ് പറഞ്ഞു. പിന്നീട് അര്‍ച്ചന ഇടപെട്ടാണ് പ്രശ്‌നം തീര്‍ത്തത് .

Read more topics: hima , big boss show
English summary
hima disclose love in big boss show
topbanner

More News from this section

Subscribe by Email