Monday November 19th, 2018 - 3:19:pm
topbanner

ഡബ്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ്

JB
ഡബ്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി:സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈകോടതി നോട്ടീസയച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്.നേരത്തെ താരസംഘടനയായ അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ ആഭ്യന്തര പ്രശ്ന പരിഹാര സമിതിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ അമ്മക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

അമ്മയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിക്കൊപ്പം പുതിയ ഹര്‍ജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജികള്‍.

സുപ്രീംകോടതിയുടെ വിശാഖാകേസ് വിധിയനുസരിച്ച് തൊഴിലിടത്തെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത് സൊസൈറ്റികള്‍ക്കടക്കം ബാധകമായിരിക്കെ, താരസംഘടനയായ അമ്മയില്‍ ഇത്തരം സംവിധാനങ്ങളൊന്നുമില്ലാത്തത് നിയമവിരുദ്ധമാണെന്ന് ഡബ്ല്യുസിസി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

 

English summary
high court notice to film chamber and fefka
topbanner

More News from this section

Subscribe by Email