Tuesday April 24th, 2018 - 6:02:pm
topbanner

ഇടത്തരം ബജറ്റില്‍ വലിയ വിജയം; ഹേയ് ജൂഡിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Jikku Joseph
ഇടത്തരം ബജറ്റില്‍ വലിയ വിജയം; ഹേയ് ജൂഡിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ചിത്രം പുറത്തിറങ്ങി 49 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിവിന്‍ പോളി ചിത്രം ഹേയ് ജൂഡിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് 23 കോടി രൂപയാണ് കളക്ട് ചെയ്തത്.

കേരള ബോക്സ് ഓഫീസില്‍നിന്ന് മാത്രം ചിത്രം നേടിയത് 12.87 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നായി 3.93 കോടി രൂപ കളക്ട് ചെയ്തു. യുഎഇ, ജിസിസി സെന്ററുകളില്‍നിന്നായി ചിത്രത്തിന് ലഭിച്ചത് 4.98 കോടി രൂപയാണ്. മറ്റ് ഇടങ്ങളില്‍നിന്ന് ആകെ 1.25 കോടി രൂപയുടെ കളക്ഷന്‍.

20 കോടി ക്ലബില്‍ ഇടം പിടിക്കുന്ന നിവിന്‍ പോളിയുടെ കരിയറിലെ ആറാമത്തെ ചിത്രം കൂടിയാണ ഹേയ് ജൂഡ്. പ്രേമത്തിന് ശേഷം തമിഴ്നാട്ടില്‍ 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ നിവിന്‍ പോളി ചിത്രമാണിത്. ഇതിന് മുന്‍പ് ബാംഗ്ളൂര്‍ ഡെയ്സും, വടക്കന്‍ സെല്‍ഫിയും 50 ദിവസം തമിഴ്നാട്ടില്‍ ഓടിയിട്ടുണ്ട്.

English summary
hey jude box office collection report come out

More News from this section

Subscribe by Email