ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയ്ക്കെതിരെ കോഴ ആരോപണവും പരസ്ത്രീ ബന്ധവുമുണ്ടെന്നാരോപിച്ച് രംഗത്തുവന്ന ഭാര്യ ഹസിന് ജഹാന് ബോളിവുഡിലേക്ക്. അംജദ് ഖാന് സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രത്തില്‍ ഹസിന് കരാറൊപ്പിട്ടു. ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തില്‍ ഹസിനെത്തും. ഒക്ടോബറില്‍ ചിത്രം തിയറ്ററിലെത്തും.
എനിയ്ക്കും മകനും ജീവിക്കാന്‍ പണം വേണം. എന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗമില്ല. അതിനാല്‍ ചിത്രത്തിന്റെ സംവിധായകന് അംജദ് ഖാന് തന്നെ സമീപിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഹസിന് പറഞ്ഞു. ഷമിയ്ക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും അതിനും തനിക്ക് പണം വേണമെന്നും അവര്‍ വ്യക്തമാക്കി.
ഐപിഎല്‍ ചിയര്‍ലീഡറും മോഡലുമായ ഹസിന് ഈ വര്‍ഷം ആദ്യമാണ് ഷാമിയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. പരസ്ത്രീ ബന്ധത്തിന്റെ തെളിവു പുറത്തുവിടുകയും ചെയ്തു.