Wednesday November 14th, 2018 - 12:26:pm
topbanner

10 കോടി രൂപ നഷ്ടപരിഹാരം വേണം; സല്‍മാന്‍ ഖാനെതിരെ ബലാത്സംഗത്തിനിരയായ യുവതി

NewsDesk
10 കോടി രൂപ നഷ്ടപരിഹാരം വേണം; സല്‍മാന്‍ ഖാനെതിരെ ബലാത്സംഗത്തിനിരയായ യുവതി

Salman Khan, rape, remark, Haryana, survivor, seeks, crore, damageഛണ്ഡീഗഡ്: ബലാത്സംഗത്തിനിരയായ സ്ത്രീയെപ്പോലെ എന്ന പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനില്‍ നിന്നും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി രംഗത്തെത്തി.

ഹരിയാനയില്‍ നിന്നുമുള്ള കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയാണ് നടനെതിരെ നോട്ടീസ് അയച്ചത്. സല്‍മാന്റെ വാക്കുകള്‍ എല്ലാ ബലാത്സംഗ ഇരകളെയും അപമാനിച്ചുള്ളതാണെന്ന് കാണിച്ച് ബാന്ദ്രയിലെ വീട്ടിലേക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. പരാമര്‍ശത്തില്‍ പരസ്യമായി മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു.

സല്‍മാന്റെ പരാമര്‍ശത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി നോട്ടീസില്‍ പെണ്‍കുട്ടി പറയുന്നു. ഇതെന്നെ മാനസികമായി തളര്‍ത്തി. ഇപ്പോള്‍ ഞാന്‍ മന:ശാസ്ത്രജ്ഞന്റെ ചികിത്സയിലാണ്. എന്റെ ഇപ്പോഴത്തെ മാനസിക തകര്‍ച്ചയ്ക്ക് കാരണം സല്‍മാന്റെ പരാമര്‍ശമാണെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ സല്‍മാനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നാലു വര്‍ഷം മുന്പ് ഹിസാറില്‍ പത്തുപേരുടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയാണ് രംഗത്ത് വന്നിരിക്കുന്നത്. കേസില്‍ നാലുപേരെ ജീവപര്യന്തത്തിന് കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വധശിക്ഷ നല്‍കണന്നെ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടിയാണ് സല്‍മാനെതിരേയും രംഗത്ത് വന്നിട്ടുള്ളത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.

Read more topics: Salman Khan, rape, Haryana, crore
English summary
Salman Khan 'rape remark': Haryana survivor seeks Rs 10 crore damage
topbanner

More News from this section

Subscribe by Email