Monday July 16th, 2018 - 4:09:pm
topbanner
Breaking News

പാര്‍വതിയോട് മാപ്പ് പറഞ്ഞ് ഹരീഷ് പേരടി

rajani v
പാര്‍വതിയോട് മാപ്പ് പറഞ്ഞ് ഹരീഷ് പേരടി

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ച നടി പാര്‍വതിയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചയാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി വെട്ടിലായിരിക്കുകയാണ്.

പാര്‍വതിയെ നേരിട്ട് പറയാതെയുള്ള കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 'അഭിനയത്തിന്റെ എ.ബി.സി.ഡി അറിയാത്ത ഒരു നോട്ട് ബുക്ക് അഭിനയത്തിന്റെ നിറകുടമായ ഒരു ടെക്സ്റ്റ് ബുക്കിനെ തെറി വിളിച്ചതിന്റെ കലിപ്പ് തീരിണില്ല' എന്നതായിരുന്നു പോസ്റ്റ്.

കുറിപ്പിന് താഴെ നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയതോടെ സംഭവം കൈവിട്ട് പോയെന്ന് മനസിലാക്കിയ താരം കുറിപ്പില്‍ ഖേദപ്രകടനം നടത്തി. ' നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും വാക്കുകള്‍ ആരെയോ മുറിപ്പെടുത്തുന്നു എന്നറിഞ്ഞതില്‍ വേദന തോന്നുന്നു. വേദനിച്ചവരോട് സോറി'യെന്നും അദ്ദേഹം കുറിച്ചു.

 

Read more topics: harish peradi, appology, parvathi
English summary
harish peradi appology parvathi

More News from this section

Subscribe by Email