topbanner
Tuesday September 26th, 2017 - 1:52:am
topbanner

വിനായകന് അവാര്‍ഡ് നല്‍കിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി

rajani v
വിനായകന് അവാര്‍ഡ് നല്‍കിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി

സംസ്ഥാന സിനിമാ പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി.വിനായകന് അവാര്‍ഡ് നല്‍കിയ മുഖ്യമന്ത്രിയെ തന്റെ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് അഭിനന്ദനമറിയിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മ്മപെടുത്താന്‍ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ... ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈയ്‌കൊണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്ബന്നമാക്കുന്നത് ... പിന്നെ എന്തിനാണ് വെറെ എരുവും പുളിയും ...ലാല്‍സലാം ....

 

English summary
hareesh peradi congrats pinarayi for award vinayakan
topbanner topbanner

More News from this section

Subscribe by Email