Thursday August 16th, 2018 - 10:27:am
topbanner
Breaking News

മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഏറെ ആഗ്രഹിച്ചിരുന്നതെന്ന് നാദിയ മൊയ്തു

suji
മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഏറെ ആഗ്രഹിച്ചിരുന്നതെന്ന് നാദിയ മൊയ്തു

34 വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയ മൊയ്തുവും മോഹന്‍ലാലും ഒന്നിക്കുന്നു. നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ.മോഹന്‍ലാലിന്റെ നായികയായി മാരാ ജാസ്മിനും പാര്‍വതി നമ്പ്യാരും എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മീര ജാസ്മിന്‍ നായികയാവുമെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ തള്ളിയിരുന്നു.

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. ഒരു പ്രശസ്ത ബോളിവുഡ് താരവും ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്നറിയുന്നുണ്ട്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഷൂട്ടിങ് മുംബൈയില്‍ പുരോഗമിക്കുകയാണ്.

 

Read more topics: mohanlal,nadiya moidu, neerali
English summary
happy to act with mohanlal again saya nadiya moidu
topbanner

More News from this section

Subscribe by Email