Tuesday November 13th, 2018 - 6:05:am
topbanner

ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സിനിമകള്‍ എടുത്തത് വിദേശികള്‍: അനുപം ഖേര്‍

suji
ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സിനിമകള്‍ എടുത്തത് വിദേശികള്‍: അനുപം ഖേര്‍

ടൊറന്റോ: ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ ചലച്ചിത്രങ്ങളെല്ലാം വിദേശികള്‍ ഒരുക്കുന്നതില്‍ അത്ഭുതം രേഖപ്പെടുത്തി മുതിര്‍ന്ന ബോളിവുഡ് താരം അനുപം ഖേര്‍. മുംബൈയില്‍ നടന്ന സെപ്റ്റംബര്‍ 2008ലെ ഭീകരാക്രമണങ്ങളെ അടിസ്ഥാനമാക്കി ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്തണി മാറാസ് സംവിധാനം ചെയ്യുന്ന ഹോട്ടല്‍ മുംബൈയുടെ പ്രീമിയറില്‍ സംസാരിക്കുകയായിരുന്നു അനുപം ഖേര്‍.

ഗാന്ധിയെക്കുറിച്ചുള്ള സിനിമ പോലും എടുത്തത് ഒരു വിദേശിയാണെന്നത് അത്ഭുതകരമാണ്. ഹോട്ടല്‍ മുംബൈയും ഒരു വിദേശിയാണ് ഒരുക്കുന്നത്. ഈ ചിത്രം ഒരുക്കിയതില്‍ ആന്തണിക്ക് നന്ദി പറയുന്നു. ലോകത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണമാണ് ഈ ചിത്രം, ഖേര്‍ വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ഏതൊ ഒരാള്‍ ഒരു സിനിമ ചെയ്തു. അത് അതിലും ഭീകരമായിരുന്നു. ആ വ്യക്തിക്ക് ദുരന്തം ഉപയോഗിച്ച് പണമുണ്ടാക്കുക മാത്രമായിരുന്നു ഉദ്ദേശം, രാംഗോപാല്‍ വര്‍മ്മയുടെ പേരെടുത്ത് പറയാതെ അനുപം ഖേര്‍ വിമര്‍ശിച്ചു.

10 വര്‍ഷം മുന്‍പ് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ മനുഷ്യത്വമാര്‍ന്ന മുഖമാണ് ആന്തണിയുടെ ഹോട്ടല്‍ മുംബൈ എന്ന് ഖേര്‍ അഭിപ്രായപ്പെട്ടു. താരത്തിന്റെ 501-ാമത് ചിത്രമാണ് ഇത്.

 

English summary
great films on India being made only by foreigners anupemkher
topbanner

More News from this section

Subscribe by Email