Friday July 19th, 2019 - 1:56:pm
topbanner
topbanner

ഗൗതമിയും കമലഹാസനും ഇനി രണ്ടു വഴിയ്ക്ക്

rajani
ഗൗതമിയും കമലഹാസനും ഇനി രണ്ടു വഴിയ്ക്ക്

ഉലകനായകന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഗൗതമിയുടെ ബ്ലോഗില്‍ വന്ന കുറിപ്പിനെ ആധാരമാക്കി തമിഴ്‌നാട്ടിലുള്ള ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പതിമൂന്നു വര്‍ഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.

ബ്ലോഗിലെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം

ഇനി ഞാനും മിസ്റ്റര്‍ ഹാസനും ഒന്നിച്ചായിരിക്കില്ല എന്നു പറയുന്നത് ഹൃദയഭേദകമാണ്. പതിമൂന്നു വര്‍ഷത്തെ ഒന്നിച്ചുള്ള വാസത്തിനൊടുവില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മനക്ലേശമുണ്ടാക്കുന്ന തീരുമാനങ്ങളിലൊന്നാണിത്. പരസ്പര പ്രതിബദ്ധമായ ഒരു ബന്ധത്തില്‍ രണ്ടാളുടെയും വഴികളും ചിന്തയും വ്യത്യസ്തമാണെന്നു തിരിച്ചറിയാന്‍ കാലങ്ങളെടുക്കും. അപ്പോള്‍ സ്വന്തം സ്വപ്നങ്ങള്‍ ബാക്കിയാക്കി യാഥാര്‍ഥ്യത്തെ മനസിലാക്കുകയും പിന്നീട് ഒറ്റയ്ക്കു മുന്നോട്ടുപോവുകയുമായിരിക്കും പോംവഴി.

ഈ സാഹചര്യത്തിലെത്താന്‍ തനിക്കേറെ കാലം വേണ്ടിവന്നു. ഹൃദയഭേദകമായ ഈ സത്യം തിരിച്ചറിയാനും തീരുമാനത്തിലെത്താനും തനിക്കു കുറഞ്ഞതു രണ്ടുവര്‍ഷമെങ്കിലും വേണ്ടിവന്നു.ആരുടെയെങ്കിലും സഹതാപം ആര്‍ജിക്കാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ വേണ്ടിയല്ല ഇത്. മാറ്റം ഒഴിവാക്കാനാവാത്തതാണെന്നും അത് മനുഷ്യസഹജമാണെന്നും ഞാന്‍ എന്റെ ജീവിതത്തില്‍നിന്നു മനസിലാക്കിയിട്ടുണ്ട്. ഒരു പക്ഷേ, ഒരു സ്ത്രീക്ക് കടന്നുപോകാന്‍ ഏറ്റവും കഷ്ടത അനുഭവിക്കേണ്ട ഒരു സമയവും തീരുമാനവുമായിരിക്കും ഇത്. പിരിയാനുള്ളത് എന്റേതുമാത്രമായ തീരുമാനമാണിത്. അമ്മ എന്ന നിലയില്‍ എന്റെ പ്രാഥമികമായ ഉത്തരവാദിത്തം അവളുടെ നല്ല അമ്മയാവുകയെന്നതിലാണ്. അതിന് എനിക്ക് ഇത് അനിവാര്യമാണ്.

ഞാന്‍ സിനിമയില്‍ എത്തും മുമ്പു മുതല്‍ എല്ലാക്കാലത്തും കമല്‍ഹാസന്റെ അതിരറ്റ ആരാധികയായിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളെയും കഴിവുകളെയും ഞാന്‍ എല്ലാക്കാലത്തും ബഹുമാനിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ ഒന്നിച്ചു നിന്നിട്ടുണ്ട്. അവയൊക്കെ വിലപ്പെട്ട നിമിഷങ്ങളാണ്. അദ്ദേഹത്തോടൊപ്പം കോസ്റ്റ്യൂം ഡിസൈനറായി സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സര്‍ഗവാസനകളെ തിരിച്ചറിയാനായി എന്നതില്‍ അഭിമാനം തോന്നുന്നു.

ഞാന്‍ എല്ലാക്കാലത്തും നിങ്ങളുടെ നടുവിലാണ് ജീവിച്ചിരുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യവും ഇങ്ങനെ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇരുപത്തൊമ്പതു വര്‍ഷമായി അതിരറ്റ സ്‌നേഹവും പിന്തുണയും നിങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ട്. ഏറ്റവും കടുപ്പമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ എന്റെ ഒപ്പം നിന്ന നിങ്ങളോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു.

സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകുമോ ?

സമപ്രായക്കാരായ സ്തനങ്ങള്‍, സ്തനങ്ങള്‍ പൊങ്ങിനില്‍ക്കുന്ന സ്ത്രീകള്‍; സഖാഫിയുടെ പ്രസംഗം വൈറല്‍

English summary
gouthami kamalahassan relationship breaks
topbanner

More News from this section

Subscribe by Email