Tuesday December 18th, 2018 - 6:52:pm
topbanner

മദ്യപിച്ച് വാഹനം ഓടിക്കവെ നടി ഗായത്രി രഘുറാമിനെ പോലീസ് പിടികൂടി; പത്രക്കാര്‍ക്കെതിരെ നടി

suji
മദ്യപിച്ച് വാഹനം ഓടിക്കവെ നടി ഗായത്രി രഘുറാമിനെ പോലീസ് പിടികൂടി; പത്രക്കാര്‍ക്കെതിരെ നടി

കൊറിയോഗ്രാഫറും, നടിയുമായ ഗായത്രി രഘുറാമിനെ മദ്യപിച്ച് വാഹനം ഓടിക്കവെ പോലീസ് പിടികൂടി. ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായതോടെയാണ് ഗായത്രി ജനശ്രദ്ധയിലേക്കും ട്രോളുകളിലേക്കും എത്തിപ്പെട്ടത്. ചെന്നൈ അഡയാറിലെ സത്യ സ്റ്റുഡിയോക്ക് സമീപം നടന്ന ട്രാഫിക് പോലീസ് പരിശോധനയിലാണ് താരം കുടുങ്ങിയത്.

ശ്വാസ പരിശോധന നടത്തവെ താന്‍ മദ്യപിച്ചിട്ടുള്ളതായി ഗായത്രി തന്നെ വെളിപ്പെടുത്തി. പരിശോധനയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് മുന്‍നിര തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എംആര്‍സി നഗറിലെ ഹോട്ടലില്‍ സിനിമാ താരങ്ങള്‍ക്കുള്ള പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. റോഡില്‍ പരിശോധന നേരിടുന്നത് നടിയാണെന്ന് അറിഞ്ഞതോടെ ആളുകള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കുകൂട്ടി.

ഇതോടെ തന്നെ വീട്ടിലെത്തിക്കാനും, വാഹനം പിടിച്ചെടുക്കാനും ഗായത്രി പോലീസിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഒരു പോലീസ് കോണ്‍സ്റ്റബിള്‍ താരത്തെ വീട്ടിലെത്തിച്ച ശേഷം വാഹനം സ്‌റ്റേഷനിലെത്തിച്ചു. മദ്യപിച്ച് വാഹനം ഓടിക്കല്‍, മോട്ടോര്‍വാഹന നിയമം, അപകടകരമായ ഡ്രൈവിംഗ് എന്നിവയ്ക്കാണ് കേസ്.

എന്നാല്‍ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഗായത്രി അവകാശപ്പെടുന്നത്. പോലീസ് പരിശോധിച്ചെന്നും ആരാധകനായ ഓഫീസര്‍ക്കൊപ്പം സെല്‍ഫി കൂടി എടുത്ത ശേഷം വീട്ടിലേക്ക് യാത്ര തുടര്‍ന്നെന്നുമാണ് നടി പറയുന്നത്. ചില മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി ക്രൂശിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

 

English summary
gayathri raghuram caught by cops for drunken driving
topbanner

More News from this section

Subscribe by Email