Saturday September 22nd, 2018 - 2:50:pm
topbanner

പരസ്പരം നായിക ദീപ്തി ഐപിഎസ് സിനിമയിലേക്ക്; നായകന്‍ അനൂപ് മേനോന്‍

Dil
പരസ്പരം നായിക ദീപ്തി ഐപിഎസ് സിനിമയിലേക്ക്; നായകന്‍ അനൂപ് മേനോന്‍

കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി 900 എപ്പിസോഡിലേക്ക് പരമ്ബര കുതിക്കുമ്ബോഴാണ് അതിലെ നായിക ദീപ്തി ഐപിഎസിന് ടെലിവിഷനില്‍ നിന്നും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്ബരയായ പരസ്പരത്തിലെ നായിക ഗായത്രി അരുണും ബിഗ് സ്ക്രീനിലേക്ക് പ്രമോഷന്‍ കിട്ടിയിരിക്കുന്നത്.

സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലാണ് ഗായത്രി അരങ്ങേറുന്നത്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോനാണ് നായകന്‍, അപര്‍ണ്ണാ ബാലമുരളി, അനു സിതാര എന്നിവരും സിനിമയിലുണ്ട്.

അതേസമയം പരമ്ബരയില്‍ ഐപിഎസുകാരിയായിരുന്ന ഗായത്രിക്ക് സിനിമയിലും പൊലീസ് വേഷമണ്. അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ ചന്ദ്രാ ശിവകുമാര്‍ എന്ന വേഷമാണ്. സീരിയല്‍ ചെയ്തു കൊണ്ടിരിക്കെ തന്നെ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നതായും എന്നാല്‍ എല്ലാറ്റിനും കൂടുതല്‍ ദിവസങ്ങള്‍ വേണമെന്നതിനാല്‍ നഷ്ടപ്പെടുകയായിരുന്നെന്നുമാണ് ഗായത്രി പറയുന്നത്.

എന്തായാലും സിനിമയിലെ അവസരം മുതലാക്കാാന്‍ തന്നെയാണ് ഗായത്രിയുടെ തീരുമാനം. നേരത്തെ കിട്ടിയ അവസരങ്ങള്‍ സിനിമയ്ക്ക് കൂടുതല്‍ ദിനങ്ങള്‍ വേണമെന്നതിനാലാണ് അവര്‍ സ്വീകരിക്കാതിരുന്നത്. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി വെറും പത്തു ദിവസങ്ങള്‍ മാത്രമായിരുന്നു. പൊലീസ് വേഷത്തില്‍ താന്‍ തറയ്ക്കപ്പെട്ടിരിക്കുകയാണെന്നും പരമ്ബരയിലായാലും സിനിമയിലായാലും തനിക്ക് പൊലീസ് വേഷമാണെന്നും ഗായത്രിക്ക് പരിഭവമുണ്ട്.

രണ്ടു കൊലപാതങ്ങള്‍ക്കു പിന്നാലെ പയ്യന്നൂരില്‍ പരക്കെ അക്രമം

പ്രണയക്കെണിയില്‍ കുടുക്കി കേരളത്തില്‍ മതംമാറിയത് അറുനൂറു പെൺകുട്ടികൾ ?

ജി-സ്‌പോട്ടും രതിമൂര്‍ച്ഛയും; ഗവേഷകരെ കുഴക്കുന്ന സ്ത്രീ ശരീരം

English summary
gayathri arun entering film industry
topbanner

More News from this section

Subscribe by Email