topbanner
Tuesday September 26th, 2017 - 6:24:pm
topbanner

നടിമാരുടെ പ്രതിഫലത്തില്‍ എമ സ്റ്റോണ്‍ ഒന്നാമത്; ഇന്ത്യന്‍ നടിമാര്‍ക്ക് ഇത്തവണ പട്ടികയില്‍ ഇടം നേടാനായില്ല

Jikku Joseph
നടിമാരുടെ പ്രതിഫലത്തില്‍ എമ സ്റ്റോണ്‍ ഒന്നാമത്; ഇന്ത്യന്‍ നടിമാര്‍ക്ക് ഇത്തവണ പട്ടികയില്‍ ഇടം നേടാനായില്ല

ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സിനിമ നടിമാരുടെ പട്ടികയില്‍ എമ സ്റ്റോണ്‍ ഒന്നാമതെത്തി. ഇന്ത്യന്‍ നടിമാര്‍ക്ക് ഇത്തവണ പട്ടികയില്‍ ഇടം നേടാനായില്ല. എമ ഒന്നാമതെത്തിയതോടെ പിന്തള്ളപ്പെട്ടത് ജെന്നിഫര്‍ ലോറന്‍സാണ്.

28 വയസുകാരിയായ എമ ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 260 ലക്ഷം രൂപയാണ് ആ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകളില്‍ എമ സമ്പാദിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ദീപിക പദുക്കോണ്‍ ഫോബ്‌സ് പട്ടികയില്‍ പത്താമതായി ഇടം നേടിയിരുന്നു. 100 ലക്ഷം രൂപയായിരുന്നു ദീപികയുടെ സമ്പാദ്യം. ജനിഫര്‍ അനിസ്റ്റോണാണ് പട്ടികയില്‍ രണ്ടാമതായി ഇടം നേടിയത്. 255 ലക്ഷം രൂപയാണ് സമ്പാദ്യം. ജന്നിഫര്‍ ലോറന്‍സ് പട്ടിയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.


പൂര്‍ണ്ണമായ പട്ടിക പരിശോധിക്കുക:

1. എമ്മ സ്റ്റോണ്‍ ($26 million)

2. ജെന്നിഫര്‍ ആനിസ്റ്റണ്‍ ($25.5 million)

3. ജെന്നിഫര്‍ ലോറന്‍സ് ($24 million)

4. മെലിസ മക്കാര്‍ത്തി ($18 million)

5. മില കുനിസ് ($15.5 million)

6. എമ്മ വാട്‌സണ്‍ ($14 million)

6. ചാരിസൈസ് തെറോണ്‍ ($14 million)

7. കേറ്റ് ബ്ലാഞ്ചറ്റ് ($12 million)

8. ജൂലിയ റോബര്‍ട്ട്‌സ് ($12 million)

9. അമി ആഡംസ് ($11.5 million)

English summary
forbes highest paid actresses emma stone breaks jlaws spell deepika padukone drops out
topbanner topbanner

More News from this section

Subscribe by Email