Tuesday May 22nd, 2018 - 9:16:pm
topbanner

ടൊവിനോ നായകനായ 'മായാനദി'യിലെ ആദ്യഗാനം പുറത്തുവിട്ടു

Anju NC
ടൊവിനോ നായകനായ 'മായാനദി'യിലെ ആദ്യഗാനം പുറത്തുവിട്ടു


ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'മായാനദി'യിലെ ആദ്യഗാനം പുറത്തുവിട്ടു. ചിത്രത്തിലെ 'ഉയിരിന്‍ നദിയേ' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റെക്‌സ് വിജയനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

നേഹ എസ്.നായരും റെക്‌സ് വിജയനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റെക്‌സ് വിജയന്റെ സംഗീത ശൈലിയെ സ്പഷ്ടമായി തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ ഒപി എം ഡ്രീമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. മായാനദി ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

English summary
first song from the movie mayanadhi

More News from this section

Subscribe by Email