topbanner
Sunday March 26th, 2017 - 6:31:pm
topbanner

ജോ ആന്‍റ് ദി ബോയ്’യുടെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

NewsDesk
ജോ ആന്‍റ് ദി ബോയ്’യുടെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആയ Muzik247, മഞ്ജു വാര്യരും മാസ്റ്റർ സനൂപും അഭിനയിക്കുന്ന 'ജോ ആന്‍റ് ദി ബോയ്' യുടെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'പൊൻവെയിൽ വീഴവെ'എന്ന് തുടങ്ങുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത്ഹ രിചരനാണ്.

സന്തോഷ്‌ വർമ്മയുടെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ ഈണം പകർന്നിരിക്കുന്നു. ‘ജോ ആന്‍റ് ദി ബോയ്’യുടെ ഓഡിയോ ലോഞ്ച്കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിൽ നടന്നിരുന്നു. വിശിഷ്ടാതിഥിയായി എത്തിയ മമ്മൂട്ടി കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ്സി സി തോമസിന്സി ഡി കൈമാറി ഓഡിയോ ലോഞ്ച് നിർവഹിച്ചു.

മഞ്ജു വാര്യർ, മാസ്റ്റർ സനൂപ്, പേളി മാണി, സംവിധായകൻ റോജിന് തോമസ്, സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ, ഗായകരായ അരുണ്‍ അലട്ട്, കാവ്യ അജിത്, Muzik247ന്റെ ഹെഡ് ഓഫ് ഒപറേഷൻസ് സൈദ്‌ സമീർ എന്നിവരും ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. രമ്യാ നമ്പീശൻ, സനുഷ സന്തോഷ്‌, ഷാൻ റഹ്മാൻ തുടങ്ങിയവരും ആഘോഷങ്ങളുടെ ഭാഗമായി.

Read more topics: manju warrier, Actress
English summary
first song from movie joe and the boy released