Sunday February 17th, 2019 - 1:34:pm
topbanner

'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു

fasila
'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു

കൊച്ചി: മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ലെ ആദ്യ വീഡിയോ സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു. "ഹേ മധുചന്ദ്രികേ" എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ചിരിക്കുന്നു.

ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. മാർച്ച് 1ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്.

Viral News

English summary
released the first song from Argentina Fans Kaattoorkadavu
topbanner

More News from this section

Subscribe by Email