Friday September 21st, 2018 - 2:02:am
topbanner
Breaking News

മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട്; ട്രെയിലര്‍ എത്തി; സംഗതി കിടുക്കി

suji
മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട്; ട്രെയിലര്‍ എത്തി; സംഗതി കിടുക്കി

ഇതാന്‍ ഹണ്ട് ഒരിക്കല്‍ കൂടി ലോകരക്ഷയ്ക്കായി എത്തുന്നു. അതെ മിഷന്‍ ഇംപോസിബിള്‍ സീരിസിലെ പുതിയ ചിത്രം ഫാള്‍ഔട്ടിന്റെ ട്രെയിലറിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ആക്ഷന്‍ ചിത്രങ്ങള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ട്രോം ക്രൂസിന്റെ പ്രേക്ഷകര്‍ എപ്പോഴും കാത്തിരിക്കുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍.

ചിത്രത്തിന്റെ ആറാം ഭാഗമാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ഫാള്‍ഔട്ടിലും ആക്ഷന്‍ സീനുകളുടെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ല. ചിത്രത്തിന്റെ സ്റ്റണ്ട് ചെയ്യുന്നതിനിടെ ക്രൂസിന്റെ കാല്‍പാദം ഒടിയുകയുമുണ്ടായി.

ക്രിസ്റ്റഫര്‍ മക്ക്വാരിയാണ് ഒരിക്കല്‍ കൂടി സംവിധായകന്റെ സീറ്റില്‍ തിരിച്ചെത്തുന്നത്. വില്ലനായി ഹെന്‍ട്രി കാവിലാണ് എത്തുന്നത്.

 

English summary
first mission impossible fallout trailer introduces a deadly henry cavill
topbanner

More News from this section

Subscribe by Email