Wednesday November 14th, 2018 - 7:00:pm
topbanner

സിനിമ സമരം: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍കുന്നുവെന്നു മന്ത്രി വ്യക്തമാക്കിയെന്ന് ഇന്നസെന്റ്

rajani
സിനിമ സമരം: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍കുന്നുവെന്നു മന്ത്രി വ്യക്തമാക്കിയെന്ന് ഇന്നസെന്റ്

തൃശൂര്‍: സിനിമാ സമരത്തില്‍ ആദ്യ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍കുന്നുവെന്നു മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കിയതായി ഇന്നസെന്റ് എംപി പറഞ്ഞു. സമരം ഒത്തു തീര്‍പ്പാക്കാനുള്ള സാധ്യതയെക്കുറിച്ചു മന്ത്രിയുമായി ഇന്നസെന്റ് സംസാരിച്ചിരുന്നു.

സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സിനിമാ സമരം വരുത്തിയതു വന്‍ നഷ്ടമാണു വരുത്തിയെന്നു ബാലന്‍ ചൂണ്ടിക്കാണിച്ചതായി ഇന്നസെന്റ് പറഞ്ഞു. അതുകൊണ്ടാണു ഉത്സവക്കാലത്തു സമരം നടത്തരുതെന്ന നിര്‍ദ്ദേശം വച്ചതെന്നു മന്ത്രി വ്യക്തമാക്കി.

സാധാരണക്കാരുടെ വിനോദ മാര്‍ഗം അടച്ചു കൊണ്ടു നടത്തുന്ന സമരം അവസാനിപ്പിച്ചു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കമ്മറ്റിയെ വയ്ക്കാമെന്ന നിര്‍ദ്ദേശം തള്ളിയതു പിടിവാശി കൊണ്ടുമാത്രമാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കിട്ടാനുള്ള നികുതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞുവെന്നു ഇന്നസെന്റ് അറിയിച്ചു.

 

English summary
film strike innocent ak balan meeting
topbanner

More News from this section

Subscribe by Email