Monday October 22nd, 2018 - 3:10:am
topbanner
Breaking News

സിനിമയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

RA
സിനിമയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട പരാമർശ​ങ്ങൾക്ക് മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്.‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം എനിക്കില്ല. ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശ. അത് സ്ത്രീവിരുദ്ധതയല്ല. സ്ത്രീകളെ ആക്രമിക്കാന്‍ പോകുന്ന വ്യക്തിയല്ല ഞാന്‍.’ എന്നാണ് രഞ്ജിത്ത് പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വെച്ച് സിനിമ സ്ത്രീ വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ലെന്നും രഞ്ജിത് പറയുന്നു. ‘ഉദാഹരണത്തിന് വടക്കന്‍ വീരഗാഥ. ചിത്രത്തിലെ കഥാപാത്രമായ ചന്തു അയാള്‍ക്ക് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീയെ ആ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. ‘ അദ്ദേഹം പറയുന്നു.

ദേവാസുരത്തില്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം അത്രയേറേ ക്രൂരതകളും സ്ത്രീവിരുദ്ധതയും ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും തനിക്ക് നല്‍കിയ സ്‌നേഹത്തിന് രേവതിയുടെ കഥാപാത്രത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ചിത്രത്തിലെ ഒരു ഡയലോഗിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ നടത്തരുത് എന്നും അദ്ദേഹം പറയുന്നു.

 

Read more topics: film dilogue, renjith, response
English summary
film dilogue renjith response
topbanner

More News from this section

Subscribe by Email