Sunday November 18th, 2018 - 10:15:pm
topbanner

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം: മോഹന്‍ലാലിനെ ലക്ഷ്യം വെച്ച്‌ വന്‍ ഗൂഢാലോചന പിന്നിൽ ഒരു സംവിധായകനും, മുന്‍ നടിയും

rajani v
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം: മോഹന്‍ലാലിനെ ലക്ഷ്യം വെച്ച്‌ വന്‍ ഗൂഢാലോചന പിന്നിൽ ഒരു സംവിധായകനും, മുന്‍ നടിയും

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതു മുതൽക്കെ മോഹൻലാലിന് സമയം അത്ര നല്ലതല്ല. താരത്തെ ഒപ്പിനുപുറകെ ഒന്നായി വിവാദങ്ങൾ പിടികൂടുകയാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം മോഹൻലാലിനെതിരെ ഒരു സംവിധായകനും, മുന്‍കാല നടിയും ചേര്‍ന്ന് മനപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് റിപ്പോർട്ട്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായ അവസരത്തിലും സമാനമായ ശ്രമം നടത്തിയെങ്കിലും അത് പാളിപോവുകയായിരുന്നു.

അമ്മ യോഗത്തിന് ശേഷം മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യ ശ്രമം നടന്നത്. സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച്‌ ഇവര്‍ പ്രസ്താവനയിറക്കാന്‍ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്നായിരുന്നു ഇവര്‍ നടിമാരോട് പറഞ്ഞത്.

ഇതില്‍ നാലു പേര്‍ നടി മേനകയെ വിളിച്ച്‌ കാര്യം അന്വേഷിച്ചപ്പോള്‍ തീരുമാനം എഎംഎംഎയുടെ സംയുക്തമായ തീരുമാനമാണെന്നും, മോഹന്‍ലാലിന്റെ വ്യക്തപരമായ തീരുമാനമല്ലെന്നും ബോധ്യപ്പെട്ടതോടെ ഇവര്‍ പിന്മാറുകയായിരുന്നു. അതിനു ശേഷമാണ് കന്നഡ സിനിമയില്‍പോയി ശ്രമം നടത്തിയത്. ഇത്തവണ നടിയില്ലായിരുന്നു പകരം ഒരു സംവിധായകനായിരുന്നു കന്നഡ താരങ്ങളോടു സംസാരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ പഠിക്കാതെ ഇത്തരമൊരു നീക്കം നടത്താനാകില്ലെന്നു അവര്‍ പറഞ്ഞതോടെയാണു ബെംഗളൂരുവില്‍ താരങ്ങളുമായി ബന്ധമില്ലാത്ത സംഘടനയുടെ പേരില്‍ പ്രതിഷേധ യോഗം നടത്തുകയാണ് ചെയ്തത്.

രണ്ട് ശ്രമവും പാളിയപ്പോഴാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ പേരില്‍ ഒപ്പു ശേഖരണം നടത്തിയത്. ഇവരുടെ പട്ടികയിലുള്ള ആദ്യ പേരായ നടന്‍ പ്രകാശ് രാജ് തന്നെ താന്‍ അറിയാതെയാണു ഇതു ചെയ്തതെന്നു വ്യക്തമാക്കിയതോടെ ഇതിനു പുറകിലെ സത്യസന്ധ്യതയെ സംശയിക്കേണ്ട അവസ്ഥയായി. തന്നെ ഇതിനായി ആരും വിളിച്ചിട്ടില്ലെന്നും താന്‍ അറിഞ്ഞിട്ടെ യില്ലെന്നുമാണു പ്രകാശ് രാജ് പറഞ്ഞത്.

ഒപ്പുവച്ചുവെന്നു പറയുന്ന ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലാകട്ടെ തനിക്ക് ഒപ്പുവയ്ക്കാനായി അയച്ചുതന്ന കുറിപ്പില്‍ മോഹന്‍ലാലിന്റെയോ ഇന്ദ്രന്‍സിന്റെയോ പേരില്ലായിരുന്നുവെന്നും ചടങ്ങു നന്നായി നടത്താനുള്ള നിര്‍ദേശം മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.

Read more topics: film award, aim, mohanlal
English summary
film award aim mohanlal
topbanner

More News from this section

Subscribe by Email