Tuesday September 25th, 2018 - 10:35:pm
topbanner

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

Dil
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

1965 ല്‍ പി എന്‍ മോഹന്‍ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തിലെ 'അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം' എന്ന് തുടങ്ങുന്ന പാട്ടിന് ഇന്നും പ്രേക്ഷക മനസ്സില്‍ ഒരു മനോഹര പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. ആ പാട്ടിലെ ഒരു വരിമാത്രമായിട്ടാണ് ആദ്യം അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തെ സമീപിച്ചത്.

റംസാന് പുറത്തിറങ്ങിയ ഈ ചിത്രം നവാഗതനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. 'അനുരാഗ കരിക്കിന്‍ വെള്ളം' പ്രേക്ഷകരുടെ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ബിജു മേനോന്‍,​ ആശാ ശരത്,​ ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പ്രമേയത്തിലെ ലാളിത്യം കൊണ്ടും എന്നാല്‍ അവതരണ രീതിയിലെ വ്യത്യസ്തതും കൊണ്ടും മികച്ചു നില്‍ക്കുന്നു. പ്രണയമാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും രണ്ടു തലമുറകളുടെ പ്രണയത്തിന്റെ നേര്‍ക്കാഴ്ച ആയി മാറുകയാണ് ഈ ചിത്രം.

കരിക്കിന്‍ വെള്ളം പോലെ ശുദ്ധവും മധുരവുമാണ് സിനിമയും,​ ഇതു രണ്ടും കൂടി ചേര്‍ന്ന് സിനിമ കാണുന്ന പ്രേക്ഷകര്‍ യഥാര്‍ത്ഥ കരിക്കിന്‍ വെള്ളം കുടിച്ചതു പോലുള്ള അവസ്ഥയാണ്. മികച്ച തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്. പതിവ് ക്ളീഷേകളിലൂടെ സിനിമയെ നയിക്കാതെ പ്രേക്ഷകര്‍ക്ക് മടുപ്പില്ലാത്ത വഴിയേ സിനിമയെ കൊണ്ടുപോവാന്‍ തിരക്കഥാകൃത്തായ നവീന്‍ ഭാസ്കറിന് കഴിഞ്ഞിരിക്കുന്നു. സിനിമയുടെ ആരംഭം മുതല്‍ ഒടുക്കം വരെ ആ ടെംപോ നിലനിറുത്തുന്ന നവീന്‍ ക്ളൈമാക്സിലും പ്രേക്ഷകരുടെ ചുണ്ടില്‍ ചെറുചിരി വിടര്‍ത്തിയാണ് അവസാനിപ്പിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്കുള്ള എല്ലാ ചേരുവകളും സിനിമയില്‍ കാണാം. ബിജു മേനോന്‍ അവതരിപ്പിക്കുന്ന രഘു എന്ന പരുക്കനായ പൊലീസ് ഓഫീസറും എഞ്ചിനിയറിംഗ് പാസായിട്ടും അലസ ജീവിതം നയിക്കുന്ന അഭിലാഷ് (ആസിഫ് അലി)​യും രണ്ട് തലമുറയുടെ പ്രതീകങ്ങളാണ്.

പൂര്‍വ കാമുകിയുടെ ഓര്‍മകളെ ഇന്നും മനസിലിട്ട് നടക്കുന്ന രഘു ഭാര്യയോട് പോലും അടുപ്പം അത്ര സ്നേഹത്തോടെ പെരുമാറുന്നില്ല. അച്ഛനും മകനുമാണെങ്കിലും ബിജുവും ആസിഫും തമ്മില്‍ മിണ്ടുന്നത് പോലും അപൂര്‍വമാണ്. എന്നാല്‍ സിനിമയുടെ ഒടുക്കമുള്ള രംഗങ്ങളില്‍ ഇരുവരും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന അച്ഛനും മകനും ആയി മാറുന്നുണ്ട്.ഇടിയനായ പൊലീസുകാരനായും പിന്നീട് ഭാര്യയെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന ഭര്‍ത്താവായും ബിജു മേനോന്‍ മികച്ചു നില്‍ക്കുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അലസത കാണിച്ചിട്ടുള്ള ആസിഫ് അലിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ ചിത്രം.

മികച്ച രീതിയില്‍ തന്നെയാണ് അഭി എന്ന കഥാപാത്രത്തെ ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍,​ ശ്രീനാഥ് ഭാസി,​ ഇര്‍ഷാദ്,​ സുധീര്‍ കരമന,​ മണിയന്‍ പിള്ള രാജു തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങളില്‍ മികച്ചു നില്‍ക്കുന്നു. താരത്തിളക്കമൊന്നുമില്ലെങ്കിലും ലളിത പ്രമേയം കൊണ്ടും അവതരണ രീതി കൊണ്ടും വേറിട്ടു നില്‍ക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളം പ്രേക്ഷകരെ ഒരിക്കല്‍ പോലും നിരാശപ്പെടുത്തുന്നില്ല. എന്നു മാത്രമല്ല,​ കാഴ്ചക്കാര്‍ക്ക് റിഫ്രഷ്മെന്റും റിലാക്സേഷന്‍ നല്‍കനാനും കഴിയുന്നു എന്നതാണ് സിനിമയുടെ വിജയവും.

കണ്ണൂരില്‍ വീണ്ടും കൊലവിളി: മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ഥിനി ചെരിപ്പുകടക്കാരനൊപ്പം; ലൗ ജിഹാദെന്ന് സംഘ്പരിവാര്‍

English summary
the film anuraga karikkin vellam rating well
topbanner

More News from this section

Subscribe by Email