Wednesday November 14th, 2018 - 7:12:pm
topbanner

മലയാളികളുടെ പ്രീയ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു; നായിക സോനം കപൂര്‍

Neethu
മലയാളികളുടെ പ്രീയ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു; നായിക സോനം കപൂര്‍

മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അനുരാഗ് കശ്യപിന്റെ ചിത്രത്തിലെ നായക വേഷം നഷ്ടപ്പെട്ടതിന് ശേഷമാണ് ദുല്‍ഖറിന് മറ്റൊരു ബോളിവുഡ് ചിത്രം ലഭിക്കുന്നത്.

റോണി സ്ക്രൂവാലയുടെ കര്‍വാന്‍ എന്ന ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ താരം അരങ്ങേറ്റം നടത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സോനം കപൂറിന്റെ നായകനാകുന്നതായാണ് വിവരങ്ങള്‍. ദ് സോയാ ഫാക്ടര്‍ എന്ന 2008 ലെ നോവല്‍ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

അനുജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍. ഇതില്‍ സോയ ആയിട്ടാണ് സോനം കപൂര്‍ എത്തുന്നത്. താന്‍ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം സോനം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

English summary
film actor dulquer salmaan bollywood
topbanner

More News from this section

Subscribe by Email