Monday December 10th, 2018 - 4:56:pm
topbanner

അമ്പും വില്ലുമായി ലക്ഷ്യത്തിലേക്ക് ഉന്നംവച്ച്‌ ഫാത്തിമ സനാ ഷെയ്ഖിന്റെ സഫീറാ

suji
അമ്പും വില്ലുമായി ലക്ഷ്യത്തിലേക്ക് ഉന്നംവച്ച്‌ ഫാത്തിമ സനാ ഷെയ്ഖിന്റെ സഫീറാ

മുംബൈ: തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അമിതാഭ് ബച്ചന് ശേഷം സഫീറയെന്ന കഥാപാത്രത്തെയാണ് അണിയറക്കാര്‍ അവതരിപ്പിച്ചത്. ഫാത്തിമാ സനാ ഷെയ്ഖാണ് ഈ കഥാപാത്രമായി എത്തുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ ഒരു പോരാളിയുടെ രൂപത്തിലാണ് സനാ. ഹൃദയത്തില്‍ തീയുമായി ഫാത്തിമാ സനാ ഷെയ്ഖിന്റെ സഫീറാ, എന്നാണ് മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് യഷ് രാജ് ഫിലിംസ് കുറിച്ചത്.

അമ്പും വില്ലും ഉപയോഗിച്ചുള്ള യുദ്ധത്തില്‍ നിപുണയായ പോരാളിയാണ് സഫീറാ. കൃത്യത കൈമുതലായുള്ള അവള്‍ ഒരു ലക്ഷ്യവും നഷ്ടമാക്കില്ല. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലേക്ക് പോരാട്ടവീര്യവും, ശുദ്ധതയും കൊണ്ടുവരുന്നത് സഫീറയാണ്, ഫാത്തിമയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരണം പറയുന്നു.

ആമിര്‍ ഖാന്റെ ദംഗലില്‍ ഗുസ്തിക്കാരിയുടെ വേഷത്തിലെത്തിയ വിസ്മയിപ്പിച്ച താരമാണ് ഫാത്തിമ സനാ.

 

Read more topics: fatima sana shaikh,zafira
English summary
fatima sana shaikhs rugged look as zafira cannot be missed
topbanner

More News from this section

Subscribe by Email