Wednesday September 26th, 2018 - 8:20:pm
topbanner

ഇതേത് നടി ; ശ്രീദേവിയെ അറിയില്ലേയെന്ന് ആരാധകര്‍ ഋഷികപൂറിനോട് !

suji
ഇതേത് നടി ; ശ്രീദേവിയെ അറിയില്ലേയെന്ന് ആരാധകര്‍ ഋഷികപൂറിനോട് !

നടി ശ്രീദേവിയും നടന്‍ ഋഷി കപൂറും തമ്മിലുള്ള സൗഹൃദം ബോളിവുഡില്‍ ഏവര്‍ക്കുമറിയാവുന്നതാണ്. ചാന്ദ്‌നി, നഗിന എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഹിറ്റ് ചിത്രത്തിന്റെ ഭാഗമായി. ആ ഋഷി കപൂര്‍ ശ്രീദേവിയെ അറിയില്ലെന്ന് പറഞ്ഞാലോ ?

ഋഷികപൂറും ശ്രീദേവിയും ഒരുമിച്ചുള്ള പഴയ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ഈ ചിത്രം ഏതാണ്, എനിക്കൊപ്പമുള്ള നടിയെ തിരിച്ചറിയാന്‍ പറ്റുന്നില്ല ,എന്നാണ് ഋഷികപൂര്‍ കുറിച്ചത്. ഇതിനെതിരെ ശ്രീദേവിയുടെ ആരാധകര്‍ രംഗത്തുവന്നു.

ശ്രീദേവിയെ തങ്ങള്‍ക്ക് മനസിലായി. എന്നാല്‍ നിങ്ങള്‍ അറിയാതെ പോയോ, നടി ഇന്ത്യ മുഴുവന്‍ പ്രശസ്തയാണെന്നും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ക്ക് അവരെ അറിയാമെന്നുമായിരുന്നു ഒരു മറുപടി. നിരവധി കമന്റുകളാണ് ട്വീറ്റില്‍ വരുന്നത്.

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഏറെ വേദനിച്ച വ്യക്തിയാണ് ഋഷി കപൂര്‍. നിലാവെട്ടമില്ലാത്ത രാത്രികളാണ് ഇനിയങ്ങോട്ട് , ചാന്ദ്‌നി എന്നെന്നേക്കുമായി പോയി എന്നായിരുന്നു ശ്രീദേവിയുടെ മരണ ശേഷം ഋഷി കപൂര്‍ കുറിച്ചത് .

 

Read more topics: fans, sredevi, rishi kapoor
English summary
fans to rishi kapoor in tweet about sredevi
topbanner

More News from this section

Subscribe by Email