Monday November 19th, 2018 - 6:28:am
topbanner

ദീപികയുടെയും രണ്‍വീറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരാധികയ്ക്ക് താരങ്ങളുടെ ചീത്തവിളി

suji
ദീപികയുടെയും രണ്‍വീറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരാധികയ്ക്ക് താരങ്ങളുടെ ചീത്തവിളി

ഫ്‌ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ രഹസ്യമായി എത്തിയ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും, രണ്‍വീര്‍ സിംഗിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരാധികയ്ക്ക് ചീത്തവിളി. താരങ്ങള്‍ അടുത്തെത്തി മോശമായി പെരുമാറിയെന്നാണ് സൈനബ് ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ വെളിപ്പെടുത്തിയത്.

താരങ്ങള്‍ കൈപിടിച്ച് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായതിന് പിന്നാലെയാണ് ഇതിന്റെ പേരില്‍ ചീത്തവിളി കേട്ടെന്ന് സൈനബ് വ്യക്തമാക്കിയത്. താന്‍ ഇവരുടെ ആരാധകരായിരുന്നെങ്കിലും മോശം പെരുമാറ്റത്തോടെ ഇതെല്ലാം പറന്നെന്ന് സൈനബ് വ്യക്തമാക്കി.

താരങ്ങളുടെ പിന്നാലെ ശല്യം ചെയ്യുന്ന പാപ്പരാസി ഫോട്ടോഗ്രാഫറൊന്നുമല്ല ഞാന്‍. അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണ്. താരങ്ങളെ കണ്ടപ്പോള്‍ ത്രില്ലടിച്ച് പോയി. ഇവരെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ഒരു ഫോട്ടോ ഒപ്പം എടുത്തോട്ടൈയന്ന് ചോദിച്ചു. എന്നാല്‍ അടുത്തെത്തിയ ദീപികയും രണ്‍വീറും രൂക്ഷമായാണ് പ്രതികരിച്ചത്.

ഭയന്ന് പോയതിനാല്‍ ചീത്ത വിളി കേട്ടതൊന്നും റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് സൈനബ് പറയുന്നത്. എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ആരാണ് പറഞ്ഞതെന്നാണ് ആരാധകരുടെ ചോദ്യം.

 

Read more topics: ranveer , deepika ,vacation
English summary
fan who recorded ranveer and deepika on vacation claims they attacked her
topbanner

More News from this section

Subscribe by Email