Wednesday September 26th, 2018 - 10:33:am
topbanner

പണം ജീവകാരുണ്യത്തിന്; ഒരു ലക്ഷം മുടക്കി ആരാധകന്‍ സൂപ്പര്‍ താരത്തിന്റെ സിനിമാ ടിക്കറ്റ് വാങ്ങി

NewsDesk
പണം ജീവകാരുണ്യത്തിന്; ഒരു ലക്ഷം മുടക്കി ആരാധകന്‍ സൂപ്പര്‍ താരത്തിന്റെ സിനിമാ ടിക്കറ്റ് വാങ്ങി


ഹൈദരാബാദ്: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി ആരാധകന്‍ സൂപ്പര്‍ താരത്തിന്റെ റിലീസ് സിനിമയുടെ ടിക്കറ്റ് വാങ്ങിയത് ഒരുലക്ഷം രൂപയ്ക്ക്.

വ്യാഴാഴ്ച റിലീസ് ചെയ്ത തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ നൂറാം ചിത്രം ഗൗതമിപുത്ര ശതകര്‍ണി സിനിമയുടെ ടിക്കറ്റ് ഗോപിചന്ദ് ഇന്നാമുറി എന്ന 27 കാരനാണ് ഈ തുകയ്ക്ക് നേടിയത്.

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ജീവകാരുണ്യ ഷോയിലാണ് ഗുണ്ടൂര്‍ നസറാവോപേട്ടിലെ റെസ്‌റ്റോറന്റ് ഉടമയായ ഇന്നാമുറി സിറ്റി തീയേറ്റര്‍ പങ്കാളിയായത്.

സംഘാടകര്‍ 500 നും 2,000 നും ഇടയിലാണ് ടിക്കറ്റ് ചാര്‍ജ്ജ് വെച്ചത്. ഗോപിചന്ദ് ഒരു ലക്ഷത്തിന്റെ ചെക്ക് നല്‍കിയായിരുന്നു ടിക്കറ്റ് കരസ്ഥമാക്കിയത്. ബസവതരകം ഇന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ രോഗികള്‍ക്കാണ് ഇതില്‍ നിന്നുള്ള ചികിത്സാസഹായം കിട്ടുക.

ഒരു വര്‍ഷമായി ഇത്തരം കാര്യത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന പണമാണ് ടിക്കറ്റിനായി ചെലവഴിച്ചതെന്നും രോഗികളെ സഹായിക്കുന്ന പരിപാടികയില്‍ പങ്കാളിയാകണം എന്ന ഉദ്ദേശത്തിലാണ് ഇത് ചെയ്തതെന്ന് ഗോപിചന്ദ് പറഞ്ഞു.

എംബിഎ ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ഗോപീചന്ദ് ഇഷ്ടതാരം ബാലകൃഷ്ണയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കാത്തിരിക്കുകയാണ്. കുക്കട്ട്പളളിയിലെ ശ്രീ ബ്രഹ്മരാംബ തീയറ്ററില്‍ ആരാധകനും സൂപ്പര്‍താരവും കണ്ടുമുട്ടും.

ഹോസ്പിറ്റലിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കൂടിയായ ബാലകൃഷ്ണ ഇക്കാര്യത്തില്‍ ഗോപീചന്ദിനെ അഭിനന്ദിച്ചിട്ടുണ്ട്. തന്റെ സിനിമകളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അപ്‌ഡേറ്റ് ചെയ്യാനായി ബാലകൃഷ്ണ തന്നെ തയ്യാറാക്കിയിട്ടുള്ള മനബാലയ്യാ ഡോട്ട് കോമിനാണ് ഗോപീചന്ദ് ചെക്ക് കൈമാറിയത്.

എല്ലാ വര്‍ഷവും പുതിയ റിലീസുമായി ബന്ധപ്പെട്ട് ബെനിഫിറ്റ് ഷോ നടത്താറുള്ള ബാലകൃഷ്ണയുടെ ഈ പരിപാടിക്ക് വന്‍ പ്രതികരണമാണ് കിട്ടുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മരുമകന്‍ നര രോഹിത് ഗോപീചന്ദിനൊപ്പം സംഭാവന ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു ആരാധകന്‍ ഏകദേശം 3.7 ലക്ഷം രൂപയ്ക്കാണ് ഡിക്‌റ്റേറ്റര്‍ എന്ന സിനിമയുടെ ടിക്കറ്റ് വാങ്ങിയിരുന്നു. 2014 ല്‍ ലെജന്റ് റിലീസ് ചെയ്തപ്പോള്‍ റായലസീമയിലെ ഒരു ആരാധകന്‍ 40,000 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി. 2011 ല്‍ രാമരാജ്യം റിലീസ് ചെയ്തപ്പോള്‍ ന്യൂ ജഴ്‌സിയിലെ ഒരു ആരാധകന്‍ പ്രീമിയര്‍ ഷോയുടെ ടിക്കറ്റ് 5000 ഡോളറനും വാങ്ങി.

Read more topics: Fan, actor, movie, ticket
English summary
Fan buys favourite actor's movie ticket for Rs 1 lakh
topbanner

More News from this section

Subscribe by Email