Thursday May 24th, 2018 - 7:43:am
topbanner

മണിരത്‌നം ചിത്രത്തില്‍ നിന്ന് ഫഹദ് പിന്മാറാന്‍ കാരണം പ്രതിഫല പ്രശ്‌നം ?

suji
മണിരത്‌നം ചിത്രത്തില്‍ നിന്ന് ഫഹദ് പിന്മാറാന്‍ കാരണം പ്രതിഫല പ്രശ്‌നം ?

മണിരത്‌നം ചിത്രത്തില്‍ നിന്ന് നടന്‍ ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മണിരത്‌നം ചിത്രത്തില്‍ ഇതര ഭാഷയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഫഹദും അഭിനയിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പിന്നാലെയാണ് ഫഹദ് പിന്മാറിയെന്നും വാര്‍ത്ത വരുന്നത്.

പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഫഹദിന്റെ പിന്മാറ്റത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും ലഭ്യമല്ല. തമിഴിലെ ഏതാനും സിനിമാ വെബ്‌സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പേരിടാത്ത ചിത്രമാണ് മണിരത്‌നത്തിന്റേത്. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.കാട്രു വെളിയിടെ എന്ന കാര്‍ത്തി ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാല്‍ ഫഹദിനെ പോലെ ഒരു താരം പ്രതിഫലത്തിന്റെ പേരില്‍ മണിരത്‌നത്തിന്റെ ചിത്രം ഉപേക്ഷിക്കുമെന്ന് വിശ്വസനീയമല്ല. വരും ദിവസം വിഷയത്തില്‍ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 

Read more topics: fahad, maniratnam movie
English summary
fahad not in maniratnam movie

More News from this section

Subscribe by Email