topbanner
Thursday November 23rd, 2017 - 8:56:am
topbanner
Breaking News

ഫഹദ് ഫാസിൽ മംമ്ത ചിത്രം: ചിത്രീകരണം ഉടൻ ആരംഭിക്കും

suvitha
ഫഹദ് ഫാസിൽ മംമ്ത ചിത്രം: ചിത്രീകരണം ഉടൻ ആരംഭിക്കും

ഫഹദ് ഫാസിലും മംമ്തയും ഒന്നിക്കുന്നു. ഫഹദിനെയും മംമ്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു ഒരുക്കുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. സിബി തോട്ടപ്പുറമാണ് ചിത്രം നിർമ്മിക്കുന്നത്.

കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കെ.യു മോഹനാണ് കാര്‍ബണിന്റെ ഛായാഗ്രഹണം. ദേശീയ പുരസ്കാര ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ നടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തയാഴ്ച്ച മുതൽ ആരംഭിക്കും.

 

English summary
Fahad Fazil's Mamtha new film
topbanner topbanner

More News from this section

Subscribe by Email