Wednesday April 24th, 2019 - 2:16:am
topbanner
topbanner

നിഗൂഢതകളൊളിപ്പിച്ച് അതിരനിലെ രണ്ടാം ഗാനം എത്തി

BI
 നിഗൂഢതകളൊളിപ്പിച്ച് അതിരനിലെ രണ്ടാം ഗാനം എത്തി

ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം അതിരനിലെ രണ്ടാം ലിറിക്കല്‍ ഗാനം റിലീസ് ചെയ്തു. ഈ താഴ്വര എന്ന ഗാനമെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ്. പി.എസ് ജയഹരിയാണ് വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. അമൃത ജയകുമാറും ഫിജോയും ചേര്‍ന്നാണ് ആലാപനം.

മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് അതിരന്റെ കഥാ പശ്ചാത്തലമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഊട്ടിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായിരിക്കും അതിരനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് കുട്ടിസ്രാങ്ക്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പിഎഫ് മാത്യൂസ് ആണ് തിരക്കഥയെഴുതിയിരിക്കുന്നത്.

ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, സുരഭി ലക്ഷ്മി, സുദേവ് നായര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍.

https://www.youtube.com/watch?time_continue=203&v=6YHrLPA0jpk

Read more topics: fahad fazil, sai pallavi, athiran
English summary
athiran movie lyrical song
topbanner

More News from this section

Subscribe by Email