Saturday April 21st, 2018 - 1:30:pm
topbanner

എസ്ര ഫിലിം റിവ്യൂ

NewsDeskSKR
എസ്ര ഫിലിം റിവ്യൂ


പ്രിഥ്വിരാജിനെ നായകനാക്കി ജയ്.കെ സംവിധാനം ചെയ്ത ഹൊറര്‍ സിനിമയാണ് എസ്ര. മാസങ്ങളായി മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. ഒരുപക്ഷേ ഈ അമിതപ്രതീക്ഷയാകും ഈ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ വെല്ലുവിളിയാകുക. മേക്കിങ്ങിലും മറ്റ് സാങ്കേത്തികമേഖലകളിലുമെല്ലാം മികച്ചു നില്‍ക്കുന്ന എസ്ര കഥയുടെ കാര്യത്തില്‍ പ്രേക്ഷകരെ ഒരല്‍പ്പം നിരാശപ്പെടുത്തിയേക്കാം. എങ്കിലും ഒരു തവണ കാണാവുന്ന ഡീസന്റ് ഹൊറര്‍ ത്രില്ലര്‍ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.

ഹോളിവുഡ് സിനിമകളില്‍ പലതവണ ആവര്‍ത്തിച്ച ഒരു കഥയാണ് എസ്രയ്ക്കും പറയാനുള്ളത്. മലയാളവും ഈ പ്രമേയം മുമ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം 'മലയാളിത്തം' അമിതമായതിനാല്‍ത്തന്നെ മികച്ച ഹൊറര്‍ ത്രില്ലര്‍ എന്നു വിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആകാശഗംഗയടക്കമുള്ള സിനിമകള്‍ ഈ ഗണത്തില്‍ പെടും. എന്നാല്‍ ഈ ദൗര്‍ബല്യത്തെ പൂര്‍ണ്ണമായും പുറംതള്ളിയാണ് എസ്രയെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്കാ ത്രില്ലര്‍ എന്നുതന്നെ വിളിക്കാം ഈ അവതരണ സാമര്‍ത്ഥ്യത്തെ.

ജോലിയില്‍ ട്രാന്‍സ്ഫര്‍ നേടി മുംബൈയില്‍ നിന്നും കൊച്ചിയിലെത്തുന്ന രഞ്ജന്‍ മാത്യുവിന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തില്‍ അരങ്ങേറു ചില അശുഭസംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ടീസറും ട്രെയിലറുമെല്ലാം സൂചന നല്‍കിയതുപോലെ ജൂതനായ അബ്രഹാം എസ്രയുടെ ആത്മാവാണ് ഇവരെ ശല്യം ചെയ്യുത്. പ്രതികാരം കൊതിക്കുന്ന ഈ ആത്മാവില്‍ നിന്നും ഈ കുടുംബവും, നാടും എങ്ങനെ രക്ഷപ്പെടുന്നു എന്ന് ത്രില്ലര്‍ മൂഡ് നിലനിര്‍ത്തി തന്നെ സിനിമ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. നിഗൂഢമായ ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ സുജിത് വാസുദേവിന്റെ ക്യാമറയും, രാഹുല്‍ രാജിന്റെയും സുഷിന്‍ ശ്യാമിന്റെയും പശ്ചാത്തല സംഗീതവും ഏറെ സഹായിച്ചിട്ടുമുണ്ട്.

കഥ കൈവഴുതുന്നതാണ് എസ്രയുടെ പ്രധാന പോരായ്മ. ഫഌഷ് ബാക്കും, പേടിപ്പിക്കുന്ന രംഗങ്ങളുമെല്ലാം നല്ല രീതിയില്‍ ത െചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇവിടെ കല്ലുകടിയാകുത് ആവര്‍ത്തിക്കു കഥ തന്നെ. ഒരു പരിധിക്കപ്പുറം സാങ്കേതികതയ്ക്ക് ഈ പരിമിതിയെ മറികടക്കാന്‍ കഴിയുന്നുമില്ല. ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയതിനാല്‍ത്തന്നെ കഥയെ പറ്റി അധികം പറയുന്നില്ല.

ജൂത ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എിവ സിനിമയില്‍ ഉപയോഗിച്ചത് പുതുമയായി അവകാശപ്പെടാം. അതിനെ കാലിക സംഭവങ്ങളുമായി കൂട്ടിയിണക്കിയതും നന്നായി. ക്യാമറ, എഡിറ്റിങ്, പശ്ചാത്തല സംഗീതം എന്നിവയും മികച്ചത്. സിനിമയെ കുടുംബങ്ങള്‍ക്ക് പ്രിയങ്കരമാക്കാനായി കൂടുതല്‍ സെന്റിമെന്റ്‌സോ കോമഡിയോ കുത്തിക്കയറ്റാത്തത് ഉചിതമായി.

പ്രകടനത്തില്‍ എല്ലാവരും നല്ല അഭിനയം തെയാണ് കാഴ്ച വച്ചത്. ടൊവിനോ തോമസിനെ ശരിക്ക് ഉപയോഗപ്പെടുത്താന്‍ സിനിമ ശ്രമിച്ചില്ല എന്നു മാത്രം. ഞാന്‍ സ്റ്റീവ് ലോപ്പസിനും, മഹേഷിന്റെ പ്രതികാരത്തിനും ശേഷം മികച്ച വേഷം സുജിത് ശങ്കര്‍ എന്ന നടന്‍ സ്വീകരിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ അമിതപ്രതീക്ഷയില്ലാതെ പോയാല്‍ ഒരു ഡീസന്റ് ഹൊറര്‍ ത്രില്ലര്‍ അനുഭവം പകരും എസ്ര എന്നു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.

 

Read more topics: Ezra film review
English summary
Ezra film review Malayalam

More News from this section

Subscribe by Email