Sunday December 16th, 2018 - 12:09:am
topbanner

സീറോയുടെ ടീസറെത്തി; ഷാറൂഖിനൊപ്പം സല്‍മാന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകര്‍

suji
സീറോയുടെ ടീസറെത്തി; ഷാറൂഖിനൊപ്പം സല്‍മാന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകര്‍

ഉയരം കുറഞ്ഞ ഷാറൂഖ് ഖാനെ അവതരിപ്പിക്കുന്ന ചിത്രം സീറോയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ട് ഷാറൂഖിനൊപ്പം സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ നൃത്തം ചെയ്യുന്നതാണ് സീറോ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സല്‍മാന്റെ ഈദ് റിലീസ് റേസ് 3യ്‌ക്കൊപ്പം ടീസര്‍ പ്രദര്‍ശിപ്പിക്കും.

ഷാറൂഖും, സല്‍മാനും ചേര്‍ന്ന് നല്‍കുന്ന ഈദ് സമ്മാനമായി സീറോ ടീസര്‍ മാറിക്കഴിഞ്ഞു, ജാവേദ് ജഫ്രിയുടെ ശബ്ദത്തില്‍ ഒരു അനൗണ്‍സ്‌മെന്റോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഒരു നൃത്ത മത്സരവേദിയിലേക്ക് എത്തുമ്പോള്‍ ഭയന്ന് നില്‍ക്കുന്ന ഷാറൂഖ് കഥാപാത്രത്തെ അതിഥിയായി എത്തുന്ന സല്‍മാന്‍ ഖാന്‍ വേദിയിലേക്ക് നയിക്കുന്നതും ഒരുമിച്ച് നൃത്തം ചെയ്യുന്നതുമാണ് ടീസര്‍.

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ്മ, ആര്‍ മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

English summary
dwarf shah rukh khan salman khan bring the biggest film of the year
topbanner

More News from this section

Subscribe by Email