Wednesday September 19th, 2018 - 9:10:am
topbanner
Breaking News

കണ്ണും കണ്ണും കൊള്ളയടിത്താല്‍ ദുല്‍ഖര്‍ യുഎസിലേക്ക് പറക്കും

suji
കണ്ണും കണ്ണും കൊള്ളയടിത്താല്‍ ദുല്‍ഖര്‍ യുഎസിലേക്ക് പറക്കും

ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ മേഖലകള്‍ക്കിടയില്‍ പറന്ന് നടക്കുകയാണ്. എന്നാല്‍ അന്യഭാഷാ സിനിമകളിലെ തിരക്ക് മാറ്റിവെച്ച് താരം മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ചിത്രീകരണം ഡല്‍ഹിയില്‍ പൂര്‍ത്തിയാക്കിയ ശേഷം താരം യുഎസിലേക്ക് പറക്കും.

ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനാണ് ദുല്‍ഖറിന്റെ അമേരിക്കന്‍ യാത്ര. ഹിന്ദിയില്‍ സോനം കപൂറിനൊപ്പം ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തിലും ഡിക്യു എത്തും. ഇതിന്റെ ഷെഡ്യൂള്‍ അനുസരിച്ചാകും മലയാള ചിത്രം പൂര്‍ത്തിയാക്കുക.

 

English summary
dulquers kannum kannum kollaiyadithaal to wrap up by mid june
topbanner

More News from this section

Subscribe by Email