മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്മാന് . സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുമുണ്ട്. അങ്ങനെ ദുല്‍ഖറിന്റെ കടുത്ത ആരാധകനായൊരാള് താരത്തോട് ഒരു ആഗ്രഹം സാധിച്ചു തരുമോ എന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ ആ ആഗ്രഹം താരം സാധിച്ചു നല്‍കുകയും ചെയ്തു.
പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ ആശംസ ലഭിക്കണമെന്നായിരുന്ന ആഗ്രഹം.ടിറ്റ്വറിലൂടെയാണ് താരത്തിന്റെ ആശംസ നേടാന്‍ ആരാധകന് ആഗ്രഹം പ്രകടിപ്പിച്ചത്.എന്നാല്‍ തന്റെ സന്ദേശത്തിന് മറുപടി ലഭിക്കുമെന്ന് അയാള്‍ ഒരിക്കലും വിചാരിച്ച് കാണില്ല. പക്ഷേ,സന്ദേശത്തിന് അല്പസമയത്തിനുള്ളില് തന്നെ ദുല്‍ഖറിന്റെ മറുപടിയെത്തി. 'ഹാപ്പി ബെര്‍ത്ത് ഡേ ബഡ്ഡി'എന്നായിരുന്നു ദുല്‍ഖറിന്റെ ആശംസ.