Tuesday March 19th, 2019 - 3:41:pm
topbanner
topbanner

അമല്‍ നീരദ് - ദുല്‍ഖര്‍ ചിത്രം മാര്‍ച്ചിലെത്തും

Lijin Kadukkaram
അമല്‍ നീരദ് - ദുല്‍ഖര്‍ ചിത്രം മാര്‍ച്ചിലെത്തും

അമല്‍ നീരദ്, ദുല്‍ഖര്‍ കൂട്ടു കെട്ടില്‍ പിറക്കുന്ന പുതിയ ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും. മലയാളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇതുവരെ പേരിടാത്ത ഈ ചിത്രം. ലാറ്റിന്‍ അമേരിക്കയില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കാന്‍ പോവുകയാണ്. രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ണ്ണമായും മെക്‌സിക്കോയിലായിരുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണിത്. ഈ വര്‍ഷം ക്രിസ്തുമസിനു റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീളുകയായിരുന്നു. വിദേശ ഷെഡ്യൂളുകള്‍ വിസ പ്രശ്‌നം മൂലം പലതവണ മാറ്റി വെക്കുകയും ചെയ്തു.

നവാഗതയായ കാര്‍ത്തിക മുരളീധരനാണ് പ്രണയ കഥ പറയുന്ന ഈ ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോപീ സുന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ്.

Viral News

English summary
dulquer salman amal neerad new movie release on next march
topbanner

More News from this section

Subscribe by Email