Tuesday November 13th, 2018 - 11:46:pm
topbanner

പ്രചരിക്കുന്നത് തന്റെ കുഞ്ഞിന്റെ ചിത്രമല്ലെന്ന് ദുല്‍ഖര്‍

rajani v
പ്രചരിക്കുന്നത് തന്റെ കുഞ്ഞിന്റെ ചിത്രമല്ലെന്ന് ദുല്‍ഖര്‍

തന്റെ കുഞ്ഞാണെന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍ . ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ക്ക് പെണ്‍കുട്ടി പിറന്നത്. ഇതിന് പിന്നാലെ ദുല്‍ഖറിന്റെ കുട്ടിയെന്ന പേരില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

''ഞങ്ങളുടെ കുഞ്ഞാണെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ തയ്യാറാകണം. മകളുടെ ചിത്രം ഞാന്‍ തന്നെ ഷെയര്‍ ചെയ്യുന്നതായിരിക്കുമെന്ന്'' ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. '

 

English summary
dulquer respond facebook about baby pic
topbanner

More News from this section

Subscribe by Email