Tuesday November 20th, 2018 - 7:47:pm
topbanner

ദുല്‍ഖര്‍ പട്ടാളക്കാരനാകുന്നു

rajani v
 ദുല്‍ഖര്‍ പട്ടാളക്കാരനാകുന്നു

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പട്ടാളക്കാരനാകുന്നു. ദുല്‍ഖറിന്റെ പട്ടാളവേഷത്തിലുള്ള ഗെറ്റപ്പ് സോഷ്യല്‍ മീഡിയില്‍ തരംഗമാകുകയാണ്. രാമചന്ദ്രന്‍ എന്ന സൈനികോദ്യോഗസ്ഥന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡിനൊ മോറിയയും ഈ ചിത്രത്തില്‍ സൈനികന്റെ വേഷത്തില്‍ എത്തുന്നുണ്ട്. നാസറും സുഹാസിനിയുമാണ് ദുല്‍ഖറിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്.മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന സോളോയില്‍ ആര്‍തി വെങ്കടേഷാണ് നായിക.

Read more topics: dulquer, new film, character
English summary
dulquer new film character
topbanner

More News from this section

Subscribe by Email