Sunday July 21st, 2019 - 8:48:am
topbanner
topbanner

വാപ്പച്ചിക്കൊപ്പം ബിലാലില്‍ ഉണ്ടാകുമോ? മറുപടിയുമായി ദുല്‍ഖര്‍

rajani v
വാപ്പച്ചിക്കൊപ്പം ബിലാലില്‍ ഉണ്ടാകുമോ? മറുപടിയുമായി ദുല്‍ഖര്‍

മമ്മൂട്ടിച്ചിത്രമായ ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ ബാപ്പയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന്  മറുപടിയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഷാര്‍ജയില്‍ നടന്ന ഒരു റിയാലിറ്റി ഷോ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ മറുപടി നല്‍കിയത്.

'ഞാന്‍ അതിന്റെ ഓഡീഷനൊക്കെ പോയി നില്‍ക്കാം, അത്രക്ക് ആഗ്രഹമുണ്ട്. തന്റെ ദുബായ് ജീവിതവുമായി ഏറെ ബന്ധമുള്ള സിനിമയാണ് ബിഗ് ബി. രണ്ടോ മൂന്നോ ഡിവിഡി കളക്ഷനിലുണ്ടായിരുന്ന ബിഗ് ബി എല്ലാ ആഴ്ച്ചകളിലും കാണുമായിരുന്നു. നാട് മിസ് ചെയ്യുമ്‌ബോഴും വാപ്പച്ചിയെ മിസ് ചെയ്തപ്പോഴും ആസ്വദിച്ച സിനിമയാണ് ബിഗ് ബി' ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടി അഭിനയിച്ച ഏത് കഥാപാത്രം ചെയ്യാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ഒന്നും തനിക്ക് പുനര്‍ സൃഷ്ടിക്കാനാവില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. എങ്കിലും ചെറുപ്പം മുതല്‍ സാമ്രാജ്യം, ദി കിംഗ് പോലുള്ള സ്‌റ്റൈല്‍ സിനിമകളാണ് ഇഷ്ടമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Read more topics: dulquer, answer, bigb
English summary
dulquer answer bigb second part
topbanner

More News from this section

Subscribe by Email