Friday November 16th, 2018 - 11:14:am
topbanner

ആ​ഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഫ്‌ളോറ സൈനി; അതേ ദുല്‍ഖറിനൊപ്പം അഭിനയിക്കണം

RA
ആ​ഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഫ്‌ളോറ സൈനി; അതേ ദുല്‍ഖറിനൊപ്പം അഭിനയിക്കണം

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് ബോളിവുഡ് നടി ഫ്‌ളോറ സൈനി. മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം അഭിനയിക്കണമെന്നുണ്ട് എന്നാല്‍ ലിസ്റ്റിൽ ദുല്‍ഖറിന് തന്നെയാണ് മുന്‍തൂക്കമെന്നും സൈനി പറഞ്ഞു. കര്‍വാന്‍ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറുമൊത്ത് അഭിനയിക്കണം എന്നുള്ളത്. അദ്ദേഹം വളരെ സുന്ദരനാണ്.

മലയാളത്തില്‍ അഭിനയിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. മലയാളത്തില്‍ അഭിനയിക്കില്ല എന്നൊരു തീരുമാനമൊന്നുമില്ല. അവസരങ്ങള്‍ ഒത്തു വന്നില്ല എന്നത് കൊണ്ട് മാത്രമാണ്. ഒന്നോ രണ്ടോ തവണ അത് സംഭവിക്കേണ്ടതായിരുന്നു, പക്ഷേ നടന്നില്ല”, തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഫ്‌ളോറ സൈനി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീയില്‍ പ്രേത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫ്‌ളോറയാണ്. ദുല്‍ഖര്‍ കാര്‍വാന് ശേഷം ദി സോയ ഫാക്ടറിലാണ് ഇനി അഭിനയിക്കുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക.

 

Read more topics: dulquer, acting, flora
English summary
dulquer acting flora
topbanner

More News from this section

Subscribe by Email