Sunday September 23rd, 2018 - 12:05:pm
topbanner

ഐ ലവ് യൂ നയന്‍താര ; വേദിയില്‍ തന്റെ ആരാധന അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

suji
ഐ ലവ് യൂ നയന്‍താര ; വേദിയില്‍ തന്റെ ആരാധന അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

നയന്‍താരയുടെ ആരാധകനാണ് കുഞ്ഞിക്ക... കഴിഞ്ഞ ദിവസം തമിഴ് ചാനല്‍ നടത്തിയ അവാര്‍ഡ് വേദിയില്‍ നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കാന്‍ വന്നത് ദുല്‍ഖറാണ്. സിനിമയില്‍ തന്നേക്കാള്‍ സീനിയറായ നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുന്നതിന്റെ ആകാംക്ഷ താരത്തിനുണ്ടായി. രണ്ട് അവാര്‍ഡുകളാണ് നയന്‍താര സ്വന്തമാക്കിയത്.

അറം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡും ഏറ്റവും ജനപ്രീതിയുള്ള നടിയായ ആരാധകര്‍ തിരഞ്ഞെടുത്ത അവാര്‍ഡും.

അവാര്‍ഡ് നല്‍കിയ ശേഷം നയന്‍താരയോടുള്ള ആരാധന ദുല്‍ഖര്‍ വ്യക്തമാക്കി. ഐലവ് യു നയന്‍താര നിങ്ങളുടെ സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. വര്‍ഷങ്ങളായി ഞാന്‍ നിങ്ങളുടെ ആരാധകനാണ്, ദുല്‍ഖര്‍ പറഞ്ഞു.

Read more topics: dulquar, nayanthara
English summary
dulquar says he is a fan of nayans
topbanner

More News from this section

Subscribe by Email